സ്കൂളിൽ പോകാൻ മടി, 8 ക്ലാസുകാരന്റെ ആത്മഹത്യാ ഭീഷണി, 40 അടിയുള്ള വാട്ടർ ടാങ്കിന് മുകളിൽ നിന്ന് !!!
40 അടി പൊക്കത്തിലുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ് എട്ട് വയസ്സുകാരന്‍ ചെയ്തത്.
ഹൈദരാബാദ്: സ്‌കൂളില്‍ പോകാന്‍ ചില കുട്ടികള്‍ക്ക് മടിയാണ്. കുര്‍നൂല്‍ സ്വദേശിയായ എട്ട് വയസ്സുകാരന്‍ സ്‌കൂളില്‍ പോകാതിരിയ്ക്കാന്‍ ചെയ്തത് എന്തെന്നോ...?

40 അടി പൊക്കത്തിലുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ് എട്ട് വയസ്സുകാരന്‍ ചെയ്തത്.

സ്‌കൂളില്‍ പോകാന്‍ തയ്യാറല്ലെന്നാണ് കുട്ടി അലറി വിളിച്ച് കൊണ്ടിരുന്നത്. ബഹളം കേട്ട് ബന്ധുക്കളും നാട്ടുകാരും എത്തി.

സ്‌കൂളില്‍ പോയില്ലെങ്കില്‍ അച്ഛനും അമ്മയും വഴക്ക് പറയുമെന്നും തനിക്ക് സ്‌കൂളില്‍ പോകാന്‍ താല്‍പര്യം ഇല്ലെന്നുമാണ് കുട്ടി ടാങ്കിന് മുകളില്‍ നിന്ന് വിളിച്ച് പറഞ്ഞത്.

കുറച്ച് സമയത്തിന് ശേഷം പോലീസ് കുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കി. കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക കൗണ്‍സിലിംഗും നല്‍കി.
കുട്ടി ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പ്രാദേശിയ ചാനലുകൾ പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications