എട്ടുവയസുള്ള കാശ്മീരി പെണ്‍കുട്ടിക്ക് ലോക കിക്ക്ബോക്സിങ്ങില്‍ സ്വര്‍ണം
അമേരിക്കക്കാരിയായ എതിരാളിയെ കീഴ്പ്പെടുത്തിയാണ് സബ്ജൂനിയര് ലെവല്‍ സ്വര്‍ണമെഡല്‍ തജാമുള്‍ കഴുത്തിലണിഞ്ഞത്.
ശ്രീനഗര്‍: കാശ്മീരില്‍ നിന്നും സംഘര്‍ഷത്തിന്റെയും വെടിയൊച്ചകളുടെയും വാര്‍ത്തകള്‍ മാത്രം പുറത്തുവന്നുകൊണ്ടിരിക്കെ ഒരു എട്ടു വയസുകാരി രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്. ഇറ്റലിയില്‍ നടന്ന ലോക കിക്ക്ബോക്സിങ്ങില്‍ സ്വര്‍ണം നേടി തജാമുള്‍ ഇസ്ലാം എന്ന പെണ്‍കുട്ടിയാണ് താഴ്വരയുടെ താരമായി മാറിയിരിക്കുന്നത്.
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ പഠനം പോലും നിഷേധിക്കുന്ന തീവ്രവാദ സംഘടനകള്‍ നിറഞ്ഞു നില്ക്കുന്ന സ്ഥലത്തുനിന്നുമാണ് തജാമുള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുന്നത് എന്നത് പെണ്‍കുട്ടിയെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. അമേരിക്കക്കാരിയായ എതിരാളിയെ കീഴ്പ്പെടുത്തിയാണ് സബ്ജൂനിയര് ലെവല്‍ സ്വര്‍ണമെഡല്‍ തജാമുള്‍ കഴുത്തിലണിഞ്ഞത്.

അന്താരാഷ്ട്ര തലത്തില്‍ കിക്ക് ബോക്സിങ്ങില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായക്കുറവുള്ള പെണ്‍കുട്ടിയാണ് തജാമുള്‍ എന്ന് കോച്ച് ഫസില്‍ അലി പറയുന്നു. പെണ്‍കുട്ടി സ്വര്‍ണം നേടിയ വാര്‍ത്ത പുറത്തുവന്നയുടനെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പെണ്‍കുട്ടിക്ക് അഭിനന്ദനം അറിയിച്ച് ട്വീറ്റ് ചെയ്തു.
യുകെജി കഴിഞ്ഞയുടനാണ് പെണ്‍കുട്ടി തന്റെയടുക്കല്‍ കിക്ക്ബോക്സിങ് പഠിക്കാനെത്തിയതെന്ന് അലി പറയുന്നു. പെണ്‍കുട്ടിയുടെ അസാധാരണ കഴിവ് മനസിലാക്കിയ അലി കുട്ടിക്ക് മികച്ച രീതിയിലുള്ള പരിശീലനം നല്‍കുകയും ചെയ്തു. 2015ല്‍ സബ്ജൂനിയര് തലത്തില്‍ ദേശീയ ചാമ്പ്യനായിരുന്നു തജാമുള്‍. വളരെ ചെറിയ സൗകര്യങ്ങള്‍ മാത്രമുണ്ടായിട്ടും ലോക മികവിനൊപ്പം ഉയരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അലി പറഞ്ഞു.
-
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ?











Click it and Unblock the Notifications