ഭിന്നശേഷിയുള്ള എട്ട് വയസുകാരയെ ബലാത്സംഗം ചെയ്തു; പെണ്‍കുട്ടി മൂകയും
വീട്ട്മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു. ഭിന്നശേഷിക്കാരിയും മൂകയുമാണ് പെണ്‍കുട്ടി.
ജയ്പൂര്‍: വീട്ടുമുറ്റത്ത കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരി പെണ്‍കുട്ടിയെ അജ്ഞാത യുവാവ് ബലാത്സംഗം ചെയ്തു. ഭിന്നശേഷിക്കാരിയും മൂകയുമായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. രക്തശ്രാവത്തെത്തുടര്‍ന്ന പെണ്‍കുട്ടിയെ അടുത്തുള്ള പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയതിട്ടുണ്ട്.

കുട്ടിയില്‍ നിന്നും കുറ്റവാളികളേക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. കുടുംബ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ജയ്പൂരില്‍ ഇതീവര്‍ഷം നടക്കുന്ന മൂന്നാമത്തെ സംഭവമാണ്. 16 വയസുള്ള പെണ്‍കുട്ടി ജനുവരി അഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. ജനുവരി 11ന് 17 വയസുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി.












Click it and Unblock the Notifications