വീടിനു പുറത്ത് ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരി പീഡനത്തിനിരയായി;പ്രതി അറസ്റ്റില്‍
ദില്ലി: വീടിനു പുറത്ത് അമ്മയോടും അമ്മൂമ്മയോടുമൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് ക്‌സറ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോദിച്ചതിനുശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദില്ലിയിലെ അമന്‍ വിഹാര്‍ ഏരിയയില്‍ ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം.കുടുംബത്തോടൊപ്പം വീടിനു പുറത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ യുവാവ് എടുത്തുകൊണ്ടു പോവുകയായിരുന്നു.
തൊട്ടടുത്ത ഒഴിഞ്ഞ സ്ഥലത്തുവച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ഇയാള്‍ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നതും കുട്ടി നിലവിളിച്ചപ്പോള്‍ വായ പൊത്തുന്നതുമെല്ലാം വീടിനടുത്തു സ്ഥാപിക്കപ്പെട്ട സിസിടിവിയില്‍ ദൃശ്യമാണ്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ദില്ലിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായി ഡെപ്യുട്ടി കമ്മീഷണര്‍ വിക്രംജീത് സിങ് പറഞ്ഞു.

നഗരത്തിലെ പ്ലാസ്റ്റിക് ഫാക്ടറി ജീവനക്കാരനാണ് പ്രതി. ഇയാള്‍ക്കെതിരെ പോസ്‌കോ ആക്ട് പ്രകാരവും (കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമണം തടയുന്ന നിയമം),പീഡനത്തിനും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications