കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 80 കോടി ഡോസ് വാക്സിൻ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇതുവരെ 80 കോടി കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ശനിയാഴ്ച പാലിലെ വരെയുള്ള കണക്ക് പ്രകാരമാണ് ഇത്. വെള്ളിയാഴ്ച മാത്രം 2.5 കോടി ഡോസ് വാക്സിനായിരുന്നു രാജ്യത്ത് വിതരണം ചെയ്തത്.

vaccine

ആരോഗ്യപ്രവർത്തകരിൽ 1,03,67,858 പേർക്ക് ഒന്നാം ഡോസ് വാക്സിനും
86,96,165 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. മുന്നണി പോരാളികൾ 1,83,43,570 പേർക്കാണ് ഒന്നാം ഡോസ് വാക്സിൻ ലഭിച്ചത്. 1,44,00,387 പേർക്ക് രണ്ടാം ഡോസ് വാക്സിനും. 18-44 പ്രായപരിധിയിലുള്ളവരിൽ 32,12,63,332 പേർക്കാണ് ഒന്നാം ഡോസ് നൽകിയത്. 5,62,22,452 പേർക്ക് രണ്ടാം ഡോസും നൽകി. 45-59 പ്രായപരിധിയിലുള്ളവരിൽ 14,93,59,311 പേർക്ക് ഒന്നാം ഡോസും 6,77,70,267 പേർക്ക് രണ്ടാം ഡോസും നൽകി.

85 ദിവസത്തിനിടയിലായിരുന്നു 10 കോടി വാക്സിൻ വിതരണം എന്ന നാഴികക്കല്ല് ഇന്ത്യ തൊട്ടത്. പിന്നീട് 45 ദിവസം കൊണ്ട് 20 കോടിയും പിന്നിട്ടു. പിന്നീട് 29 ദിവസം കൊണ്ടായിരുന്നു 30 കോടിയിലെതത്ിയത് .30 കോടി ഡോസുകളിൽ നിന്ന് 40 കോടിയിലെത്താൻ രാജ്യം 24 ദിവസം എടുത്തു, തുടർന്ന് ആഗസ്റ്റ് 6 ന് 50 കോടി വാക്സിനേഷൻ മാർക്ക് മറികടക്കാൻ സാധിച്ചു.

അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,26,32,222 ആയി.
ദേശീയ രോഗമുക്തി നിരക്ക് നിലവിൽ 97.65% ആണ്.

തുടർച്ചയായ 83-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,40,639 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.02 ശതമാനമാണ്.

പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,48,833 പരിശോധനകൾ നടത്തി. ആകെ 55.07 കോടിയിലേറെ (55,07,80,273) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.02 ശതമാനമാണ്. കഴിഞ്ഞ 85 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.46 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 19 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 102-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.

English summary
80 crore doses of Covid vaccine have been distributed in India So far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X