വിവാഹ വാഗ്ദാനം നൽകി ജർമ്മൻ യുവതിയില്‍ നിന്ന് 80 ലക്ഷം തട്ടി; നടൻ ആര്യയ്ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി
ദില്ലി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയ്ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്കി ജര്‍മ്മന്‍ യുവതി. വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് ജര്‍മ്മന്‍ യുവതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയത്. വിദ്ജ നവരത്നരാജ എന്ന യുവതിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. രാഷ്ട്രപതിയുടെ ഓഫീസിനും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണത്തെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം.

റിയാലിറ്റി ഷോ
നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ചതോടെ ആര്യ ആര്യയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ റിയാലിറ്റി ഷോയിലൂടെ ആഗ്രഹിച്ച പെണ്‍കുട്ടിയെ കിട്ടിയില്ലെന്നും ഇവരിലുള്ള ആരെയും തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാകുമെന്നും പറഞ്ഞ് ആര്യ പിന്‍വാങ്ങിയിരുന്നു.

സയേഷയുമായുള്ള വിവാഹം
പിന്നീട് നടിയായ സയേഷയെയാണ് താരം വിവാഹം ചെയ്തത്. തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. കൂടാതെ തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ആര്യ മറ്റ് പല വിഷയങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതനിടെയിലാണ് വഞ്ചിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്.

ആരാണ് വിദ്ജ നവരത്നരാജ
ചെന്നൈയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് വിദ്ജ നവരത്നരാജ. ചെന്നൈ സ്വദേശികളുമായി മുഖേനയാണ് വിദ്ജ നവരത്നരാജയെ പരിചയപ്പെടുന്നത്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകലുണ്ടെന്നും ആര്യ പറഞ്ഞിരുന്നെന്ന് യുവതി പറയുന്നു. തുടര്‍ന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്നും തന്നെ ഇഷ്ടമാണ് വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞെന്ന് യുവതി പറയുന്നു.

വഞ്ചിക്കുകയായിരുന്നു
അര്യ തന്നെ വഞ്ചിക്കുകയാണെന്ന് തനിക്ക് പിന്നീടാണ് മനസിലായതനെന്ന് പിന്നീടാണ് മനസിലായത്. സമാനമായ രീതിയില്‍ ആരെ നിരവധി പേരെ വഞ്ചിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞെന്നും യുവതി പറയുന്നു. പണം തിരികെ ചോദിച്ച് വിളിച്ചപ്പോള്‍ ആര്യയും മാതാവും ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

മോശക്കാരിയാക്കി
തന്നെ മോശക്കാരിയാക്കി കാണിക്കാനുള്ള ശ്രമവും ആര്യ നടത്തിയെന്ന് യുവതി പറയുന്നു. പരസ്പരം സംസാരിച്ചതിന്റെയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി പറയുന്നു. നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും യുവതി പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications