• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാഹ വാഗ്ദാനം നൽകി ജർമ്മൻ യുവതിയില്‍ നിന്ന് 80 ലക്ഷം തട്ടി; നടൻ ആര്യയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി

ദില്ലി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി ജര്‍മ്മന്‍ യുവതി. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് ജര്‍മ്മന്‍ യുവതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയത്. വിദ്ജ നവരത്‌നരാജ എന്ന യുവതിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. രാഷ്ട്രപതിയുടെ ഓഫീസിനും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണത്തെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം.

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ

നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ചതോടെ ആര്യ ആര്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ റിയാലിറ്റി ഷോയിലൂടെ ആഗ്രഹിച്ച പെണ്‍കുട്ടിയെ കിട്ടിയില്ലെന്നും ഇവരിലുള്ള ആരെയും തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാകുമെന്നും പറഞ്ഞ് ആര്യ പിന്‍വാങ്ങിയിരുന്നു.

 സയേഷയുമായുള്ള വിവാഹം

സയേഷയുമായുള്ള വിവാഹം

പിന്നീട് നടിയായ സയേഷയെയാണ് താരം വിവാഹം ചെയ്തത്. തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. കൂടാതെ തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ആര്യ മറ്റ് പല വിഷയങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതനിടെയിലാണ് വഞ്ചിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്.

ആരാണ് വിദ്ജ നവരത്‌നരാജ

ആരാണ് വിദ്ജ നവരത്‌നരാജ

ചെന്നൈയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് വിദ്ജ നവരത്‌നരാജ. ചെന്നൈ സ്വദേശികളുമായി മുഖേനയാണ് വിദ്ജ നവരത്‌നരാജയെ പരിചയപ്പെടുന്നത്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകലുണ്ടെന്നും ആര്യ പറഞ്ഞിരുന്നെന്ന് യുവതി പറയുന്നു. തുടര്‍ന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്നും തന്നെ ഇഷ്ടമാണ് വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞെന്ന് യുവതി പറയുന്നു.

വഞ്ചിക്കുകയായിരുന്നു

വഞ്ചിക്കുകയായിരുന്നു

അര്യ തന്നെ വഞ്ചിക്കുകയാണെന്ന് തനിക്ക് പിന്നീടാണ് മനസിലായതനെന്ന് പിന്നീടാണ് മനസിലായത്. സമാനമായ രീതിയില്‍ ആരെ നിരവധി പേരെ വഞ്ചിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞെന്നും യുവതി പറയുന്നു. പണം തിരികെ ചോദിച്ച് വിളിച്ചപ്പോള്‍ ആര്യയും മാതാവും ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

 മോശക്കാരിയാക്കി

മോശക്കാരിയാക്കി

തന്നെ മോശക്കാരിയാക്കി കാണിക്കാനുള്ള ശ്രമവും ആര്യ നടത്തിയെന്ന് യുവതി പറയുന്നു. പരസ്പരം സംസാരിച്ചതിന്റെയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി പറയുന്നു. നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും യുവതി പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

8 ലക്ഷം മാസശമ്പളത്തിൽ നിന്ന് കൊടുംപട്ടിണിയിലേക്ക്; ആരുമറിയാത്ത ആ കഥ പറഞ്ഞ് ഫിറോസ്, ബിഗ് ബോസ് ഹൗസിൽ ഞെട്ടൽ

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

ബിജെപി അംഗത്വമെടുത്തത് തെറ്റായിപ്പോയി; ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹവുമായി കൊല്ലം തുളസി

തീരദേശം ഇത്തവണ കോണ്‍ഗ്രസ് തൂത്തുവാരും, ഇറക്കുന്നത് രാഹുലിനെ, ഞെട്ടിക്കാന്‍ ഈ നീക്കങ്ങള്‍!!

cmsvideo
  കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

  അടൂരില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി, സീറ്റ് ഇത്തവണ യൂത്ത് കോണ്‍ഗ്രസിന്!!

  English summary
  80 lakh swindled out of marriage vows; German woman has lodged a complaint to PM against actor Arya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X