80ലധികം ട്രെയിനുകള്‍ സപ്തംബര്‍ 12 മുതല്‍ ഓടും; റിസര്‍വേഷന്‍ 10ന് തുടങ്ങുമെന്ന് റെയില്‍വെ
ദില്ലി: രാജ്യം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു. 80 ലധികം ട്രെയിനുകളാണ് ഓടുക. സപ്തംബര്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും 10ാം തിയ്യതി മുതല്‍ സീറ്റ് ബുക്കിങ് തുടങ്ങുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

ലോക്ക് ഡൗണിന് ശേഷം 230 ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് 40 ജോഡി ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. പരീക്ഷ, മറ്റു പ്രധാന ആവശ്യങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് റെയില്‍വെ ആവശ്യം പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
Recommended Video
സപ്തംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കുമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15നാണ് രാജ്യത്തെ റെയില്‍വെ സര്‍വീസ് നിര്‍ത്തിവച്ചത്. പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് സര്‍വീസുകളെല്ലാം നിര്‍ത്തിയിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ മെയ് ഒന്ന് മുതല്‍ ആരംഭിച്ചു. കുടിയേറ്റ തൊഴിലാളികളെയും തീര്‍ഥാടകരെയും വിദ്യാര്‍ഥികളെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ആദ്യം 12 സര്‍വീസുകളാണ് ആരംഭിച്ചത്. ജൂണ്‍ 1 മുതല്‍ ഇത് 100 പെയര്‍ സര്വീസകളാക്കി ഉയര്‍ത്തി. നിലവില്‍ 230 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതിന് പുറമെയാണ് പുതിയ 80 ട്രെയിനുകള്‍ കൂടി ആരംഭിക്കുന്നത്. മെട്രോ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയാണ്. കണ്ടെയ്ന്മെന്റ് സോണിന് പുറത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications