കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

80ലധികം ട്രെയിനുകള്‍ സപ്തംബര്‍ 12 മുതല്‍ ഓടും; റിസര്‍വേഷന്‍ 10ന് തുടങ്ങുമെന്ന് റെയില്‍വെ

Google Oneindia Malayalam News

ദില്ലി: രാജ്യം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു. 80 ലധികം ട്രെയിനുകളാണ് ഓടുക. സപ്തംബര്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും 10ാം തിയ്യതി മുതല്‍ സീറ്റ് ബുക്കിങ് തുടങ്ങുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

R

ലോക്ക് ഡൗണിന് ശേഷം 230 ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് 40 ജോഡി ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. പരീക്ഷ, മറ്റു പ്രധാന ആവശ്യങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് റെയില്‍വെ ആവശ്യം പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam

സപ്തംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കുമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15നാണ് രാജ്യത്തെ റെയില്‍വെ സര്‍വീസ് നിര്‍ത്തിവച്ചത്. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് സര്‍വീസുകളെല്ലാം നിര്‍ത്തിയിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മെയ് ഒന്ന് മുതല്‍ ആരംഭിച്ചു. കുടിയേറ്റ തൊഴിലാളികളെയും തീര്‍ഥാടകരെയും വിദ്യാര്‍ഥികളെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

റമീസിനെ വിളിച്ചിരുന്നത് മോളി എന്ന്... സ്വപ്‌നയും അനിഖയും ധരിച്ചത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രം!!റമീസിനെ വിളിച്ചിരുന്നത് മോളി എന്ന്... സ്വപ്‌നയും അനിഖയും ധരിച്ചത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രം!!

ആദ്യം 12 സര്‍വീസുകളാണ് ആരംഭിച്ചത്. ജൂണ്‍ 1 മുതല്‍ ഇത് 100 പെയര്‍ സര്‍വീസകളാക്കി ഉയര്‍ത്തി. നിലവില്‍ 230 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതിന് പുറമെയാണ് പുതിയ 80 ട്രെയിനുകള്‍ കൂടി ആരംഭിക്കുന്നത്. മെട്രോ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
80 more special trains from September 12- Says Chairman of Railway Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X