വൃദ്ധന്‍മാരെ പേടിയ്ക്കുന്ന പെണ്‍കുട്ടികളുടെ നാട്

പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് എട്ട് വയസ് മാത്രമാണ് പ്രായം. വേല്‍ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൂത്തികുടിയിലെ പുതിയ മുനിയസമയ് പുരത്താണ് പ്രതിയുടെ വീട്. കൂട്ടുകാരിയെ തേടിയെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ അടച്ചിട്ട മുറിയില്‍ വൃദ്ധന്‍ പീഡിപ്പിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടിയുടെ സുഹൃത്ത് വീട്ടിലില്ലാതിരുന്ന സമയമായിരുന്നു പീഡനം. പീഡനത്തിന് ശേഷം ക്ളാസില്‍ അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയോട് അധ്യാപികയാണ് വിവരങ്ങള്‍ അന്വേഷിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു. വൃദ്ധന്റെ വീട്ടില്‍ പോയ പെണ്‍കുട്ടി ഇതിന് മുന്‍പും പീഡനത്തിന് ഇരയായിട്ടുണ്ട്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.തൂത്തുക്കുടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുക, അസഭ്യം പറയുക എന്നിവയ്ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത് വൃദ്ധന്‍മാരാണെന്നാണ് നാട്ടുകാര്‍ ആരോപിയ്ക്കുന്നത്.












Click it and Unblock the Notifications