പിവി സിന്ധുവിനോട് പ്രണയം, വിവാഹം കഴിക്കണം, ഇല്ലെങ്കിൽ തട്ടിക്കൊണ്ട് പോകും, കളക്ടർക്ക് മുന്നിൽ 80കാരൻ
ചെന്നൈ: കായിക രംഗത്ത് ഇന്ത്യയുടെ അഭിമാനമാണ് പിവി സിന്ധു. അടുത്തിടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പിവി സിന്ധു സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തുകയുണ്ടായി. പിവി സിന്ധുവിന് രാജ്യത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് ആരാധകരുത്. ഇഷ്ടതാരത്തെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്ന പലരുമുണ്ടാകും. ഇവരെയെല്ലാം കടത്തി വെട്ടിയിരിക്കുകയാണ് തമിഴ്നാട്ടുകാരനായ എണ്പതുകാരന്.
തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയാണ് ഇയാള്‍. പിവി സിന്ധുവിനെ വിവാഹം കഴിക്കണം എന്നാണ് മലൈസ്വാമി എന്ന വൃദ്ധന്റെ ആവശ്യം. വിവാഹം കഴിക്കുന്നതിനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഈ വൃദ്ധന്. കളക്ടര്‍ക്ക് അതിനുളള അപേക്ഷയും നല്‍കിക്കഴിഞ്ഞു.

രാമനാഥപുരം ജില്ലാ കളക്ടര്‍ ആഴ്ച തോറും ആളുകളുടെ പരാതി കേള്‍ക്കുന്നതിനും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മലൈസ്വാമി നിവേദനവുമായി എത്തിയത്. തനിക്ക് 16 വയസ്സ് മാത്രമേ പ്രായമുളളൂ എന്നാണ് ഇയാള്‍ പറയുന്നത്. സിന്ധുവിന്റെ ചിത്രമുളള കത്തുമായാണ് മലൈസ്വാമി കളക്ടറെ കാണാന്‍ എത്തിയത്.
സിന്ധുവിനെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തട്ടിക്കൊണ്ട് പോകും എന്ന ഭീഷണിയും ഈ എണ്പതുകാരന് മുഴക്കിയിട്ടുണ്ട്. ഇയാളുടെ വിചിത്ര ആവശ്യം കേട്ട് അന്തം വിട്ടിരിക്കുകയാണ് കളക്ടറും നാട്ടുകാരും. കരിയറില്‍ പിവി സിന്ധു മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് കണ്ടാണ് പ്രണയം തോന്നിയത് എന്നും ഇതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മലൈസ്വാമി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications