• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

800 വിവാദം: വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി, പൊലീസില്‍ പരാതി നല്‍കി താരം

ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം അസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി പിന്മാറിയത്. ചിത്രത്തിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സേതുപതിയുടെ പിന്മാറ്റം. എന്നാല്‍ ചിത്രത്തില്‍ ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തി. വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം. എത്തിയത്. സംഭവത്തെ തുടര്‍ന്ന് താരം ചെന്നൈ പൊലീസില്‍ പരാതി നല്‍കി.

800 വിക്കറ്റ് തേടിയ താരം

800 വിക്കറ്റ് തേടിയ താരം

ലോക ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയ താരമാണ് മുത്തയ്യ മുരളീധരന്‍. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി എംഎസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 800. ദാര്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെയായിരുന്നു വിവാദം കത്തിപ്പടര്‍ന്നത്.

 മുരളീധരന്‍ ആവശ്യപ്പെട്ടു

മുരളീധരന്‍ ആവശ്യപ്പെട്ടു

വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതിയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭാവിയെ ബാധിക്കുന്ന തരത്തില്‍ വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെയാണ് മുരളീധരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, മറ്റൊരു താരത്തെ വച്ച് സിനിമയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

 മുരളീധരന്‍ പിന്തുണച്ചു

മുരളീധരന്‍ പിന്തുണച്ചു

ആഭ്യന്തരയുദ്ധ കാലത്ത് ശ്രീലങ്കന്‍ തമിഴ് വംശജരെ കൊന്നൊടുക്കിയ മഹീന്ദ രാജപക്‌സയെ മുരളീധരന്‍ പിന്തുണച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്. തീവ്ര തമിഴ് ദേശീയവാദികളാണ് ചിത്രത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. കൂടാതെ സംവിധായകന്‍ ഭാരതി രാജ, കവി വൈരമുത്തു, സീമാന്‍ എന്നിവരും ചിത്രത്തിനെതിരെ രൂക്ഷ നിലപാട് സ്വീകരിച്ചു.

 മുരളി വഞ്ചകന്‍

മുരളി വഞ്ചകന്‍

തമിഴ് വംശജനാണെങ്കിലും മുത്തയ്യ മുരളീധരന്‍ വഞ്ചകനാണെന്ന ആരോപണം ഉയര്‍ന്നു. എല്‍ടിടിഇ തകര്‍ന്നടിഞ്ഞ 2009 വര്‍ഷം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷമാണെന്ന് മുരളി പറഞ്ഞെന്നും ആരോപണം ഉയര്‍ന്നു. ഇതുകൂടാതെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ശ്രീലങ്കയുടെ പതാക വന്നതും വിമര്‍ശനത്തിന് ആക്കം കൂട്ടി.

വ്യാജ അക്കൗണ്ട്

വ്യാജ അക്കൗണ്ട്

റിഥിക് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരെ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന വിഷമംപിടിച്ച ജീവിതം നിങ്ങള്‍ മനസിലാക്കുന്നതിന് മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. സംഭവത്തില്‍ ചെന്നൈ പൊലീസിലാണ് വിജ്യ പരാതി നല്‍കിയിരിക്കുന്നത്. ഭീഷണിക്ക് പിന്നിലെ വ്യക്തിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഇന്ത്യൻ ജനസംഖ്യയുടെ പകുതി പേർക്കും ഫെബ്രുവരിയോടെ കൊവിഡ് പിടിപെടും;മുന്നറിയിപ്പുമായി വിദഗ്ദ സമിതി

ടിആർപി തട്ടിപ്പ്: അർണബിനെ പ്രതി ചേർക്കണമെങ്കിൽ ആദ്യം നോട്ടീസ് അയക്കൂ, മുംബൈ പോലീസിനോട് കോടതി

ചൈനയെ കാര്യമാക്കാതെ ഇന്ത്യ; മലബാര്‍ നാവികാഭ്യാസത്തിന് ആസ്‌ത്രേലിയയും, വന്‍ പട ഒരുങ്ങുന്നു

നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തേജസ്വി യാദവ്, മറുപടി നൽകി ബിജെപി

cmsvideo
  Vijay sethupathy's daughter threatened by twitterati | Oneindia Malayalam

  English summary
  800 Movie Issue: Vijay Sethupathi's daughter threatened to rape , actor lodged a complaint
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X