കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ അക്കൗണ്ടന്റ് പരീക്ഷ എഴുതിയത് 8000 പേര്‍.. ജയിച്ചത് പൂജ്യം.. എല്ലാവരും തോറ്റ് തൊപ്പിയിട്ടു!!

  • By Vaisakhan
Google Oneindia Malayalam News

പനാജി: പരീക്ഷയാവുമ്പോള്‍ ജയിച്ചെന്നും തോറ്റെന്നുമൊക്കെ ഇരിക്കും. പക്ഷേ ഇങ്ങനെയൊരു തോല്‍വി ഉണ്ടാവുമോ ദൈവമേ എന്ന് ആരും ചോദിച്ച് പോകും. അങ്ങനെയൊന്നാണ് ഗോവയില്‍ നടന്നത്. സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അക്കൗണ്ടന്റ് പരീക്ഷയിലാണ് കൂട്ടത്തോല്‍വിയുണ്ടായത്. 80 ഒഴിവുകളിലേക്കായി എട്ടായിരം പേരാണ് പരീക്ഷയെഴുതിയത്. പക്ഷേ ഫലം വന്നപ്പോള്‍ ഒരാള്‍ പോലും ജയിച്ചില്ല. നൂറില്‍ അന്‍പത് മാര്‍ക്കാണ് കട്ട് ഓഫായി വേണ്ടത്. എന്നാല്‍ ജയിക്കാനായ മാര്‍ക്ക് ആര്‍ക്കും കിട്ടിയില്ല. ഈ വര്‍ഷം ജനുവരിയിലാണ് പരീക്ഷ നടന്നത്. ഏറ്റവും രസകരം എന്താണെന്നാണ് പരീക്ഷയെഴുതിയവരെല്ലാം ബിരുദധാരികളാണ്.

exam-hall

ഗോവ ഡയറക്ടര്‍ ഓഫ് അക്കൗണ്ട്‌സ് ഇതെങ്ങനെ സംഭവിച്ചു എന്ന അദ്ഭുതത്തിലാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട പരീക്ഷയാണ് നടത്തിയത്. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അക്കൗണ്ട്‌സ് സംബന്ധമായ കാര്യങ്ങള്‍ എന്നിവയായിരുന്നു ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ പരീക്ഷയില്‍ പാസാല്‍ നേരിട്ടുള്ള അഭിമുഖത്തിനായി ക്ഷണിക്കുമായിരുന്നു. ഇതിന് ശേഷമാണ് നിയമനം നടത്തുക. അതേസമയം ആംആദ്മി പാര്‍ട്ടി നേതാവ് പ്രദീപ് പദ്‌ഗോന്‍കര്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആർഎസ്എസ് മുഖപത്രത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം, പിണറായിക്ക് പ്രശംസ! പറ്റിയതെന്ത്?

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ചയാണിതെന്നും ഗോവ യൂണിവേഴ്‌സിറ്റിക്ക് നാണക്കേടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ഫലം പുറത്തുവിടുന്നത് വൈകിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.

English summary
8000 applicants failed to clear test for job in Goa government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X