കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറില്‍ 805 പേര്‍ക്ക് കൊവിഡ്; ആശങ്കയില്‍ തമിഴ്‌നാട്; രോഗികള്‍ 17000 കടന്നു

  • By News Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാടിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 17082 ആയി. തമിഴ്‌നാട്ടില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

കൊവിഡ് ബാധയെ തുടര്‍ന്ന് 118 പേരാണ് തമിഴ്‌നാട്ടില്‍ മരണപ്പെട്ടിട്ടുള്ളത്. ഏഴ് പേര്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതാണ്. നിലവില്‍ 8230 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

corona

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. അതേസമയം 407 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 8741 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് രോഗമുക്തി നേടിയത്.

ചെന്നൈയില്‍ മാത്രം 549 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 93 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൊവിഡ് ലോക്ക്ഡൗണിന് പിന്നാലെ രണ്ട് മാസങ്ങള്‍ക്ക് ശേഷം രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസ് തിങ്കാളഴ്ച്ച് പുനഃരാരംഭിച്ചു.

കേരളത്തിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്ന് കേരളത്തില്‍ 49 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ രോഗമുക്തി നേടി.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജൂലൈയില്‍ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മുപ്പത് ശതമാനം ഹാജരോടെ ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ കാലയളവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ മുഴുവന്‍ ക്ലാസുകളും പ്രവര്‍ത്തന സജ്ജമാകുന്നതുവരെ വീടുകളില്‍ തുടരണമെന്നാണ് റിപ്പോര്‍ട്ട്.

ഏതെങ്കിലും പാറമടയിൽ പോയി ഈ പണി ചെയ്തിരുന്നെങ്കിൽ, സിനിമ സെറ്റ് തകർത്തവരെ ട്രോളി ഷറഫുദ്ദീൻ!ഏതെങ്കിലും പാറമടയിൽ പോയി ഈ പണി ചെയ്തിരുന്നെങ്കിൽ, സിനിമ സെറ്റ് തകർത്തവരെ ട്രോളി ഷറഫുദ്ദീൻ!

English summary
805 New Covid-19 Cases Reported In Tamil Nadu Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X