കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയടിക്ക് പിടിച്ചത് 814 കിലോ കഞ്ചാവ്... ന്യൂ ഇയര്‍ കിറുങ്ങിയടിക്കാന്‍ കൊതിച്ചവര്‍ക്ക് കിട്ടിയത്

ആന്ധ്ര - ഒഡീഷ അതിര്‍ത്തി വഴിയാണ് കഞ്ചാവ് ഹൈദരാബാദില്‍ എത്തിച്ചത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

ഹൈദരാബാദ്: ന്യൂ ഇയര്‍ ആഘോഷം ലഹരിയില്‍ മുക്കാനുള്ള നീക്കം റവന്യു ഇന്റലിജന്‍സ് പിടികൂടി. ഒന്നും രണ്ടും കിലോഗ്രാം അല്ല, 814 കിലോഗ്രാം കഞ്ചാവാണ് ഒറ്റയടിക്ക് പിടികൂടിയത്.

ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ നിന്ന് കടത്തിയ കഞ്ചാവാണ് ഹൈദരാബാദില്‍ വച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. ഹൈദരാബാദിലേയും മുംബൈയിലേയും ന്യൂ ഇയര്‍ ആഘോഷത്തിന് വേണ്ടി എത്തിച്ചതായിരുന്നു ഇത്.

Cannabis

ഹൗദരാബാദിലെ പാല്‍മകുല ഗ്രാമത്തിലെ ഒരു ഫാം ഹൗസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഛത്തീസ്ഗഢ് രജിസ്‌ട്രേഷനുള്ള ലോറി നേരത്തെ തന്നെ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ലോറി ഫാം ഹൗസില്‍ എത്തിയതോടെ ഉദ്യോഗസ്ഥരും എത്തി. ലോറിയിലുണ്ടായിരുന്ന അഞ്ച് പേരും ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു.

ഫാം ഹൗസില്‍ ഒരു ടവേര കാറും ഉണ്ടായിരുന്നു. ലോറിയില്‍ നിന്ന് 270 പാക്കറ്റും ടവേറയില്‍ നിന്ന് 20 പാക്കറ്റും കഞ്ചാവ് കണ്ടെടുത്തു. ഫാം ഹൗസില്‍ നടത്തിയ പരിശോധനയില്‍ 60 പാക്കറ്റ് വേറേയും കണ്ടെത്തി.

എന്നാല്‍ ഫാം ഹൗസ് ആരുടേതാണെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഫാം ഹൗസിലെ കാവല്‍ക്കാരന്‍ പരസ്പര ബന്ധമില്ലാത്തകാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
In a major haul, Directorate of Revenue Intelligence (DRI) sleuths have seized 814 kilos of marijuana brought to the city by inter-state peddlers from Andhra-Odisha border to supply it to New Year revellers in Mumbai and Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X