കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ ശ്രദ്ധിക്കുമെന്ന് ഇന്ത്യയിലെ 82% രക്ഷിതാക്കളും..അപ്പോള്‍ ഇതുവരെ?

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്വന്തം മക്കളുടെ പഠന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ പല രക്ഷിതാക്കളും മറക്കുകയാണ്. തന്റെ മക്കള്‍ സ്‌കൂളില്‍ ഒന്നാമതാണോ, നല്ല മാര്‍ക്കു വാങ്ങുന്നുണ്ടോ എന്നു മാത്രം അറിഞ്ഞാല്‍ മതി.
കുട്ടികളുടെ പഠന കാര്യത്തില്‍ സഹായിക്കാനോ, സംശയങ്ങള്‍ പറഞ്ഞു കൊടുക്കാനോ രക്ഷിതാക്കള്‍ക്ക് സമയമില്ല. എന്നാല്‍ ഈ രീതിക്ക് മാറ്റം സംഭവിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താനാണ് 82 ശതമാനം ഇന്ത്യന്‍ രക്ഷിതാക്കളുടെയും തീരുമാനം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡിന്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം കണ്ടെത്തിയിരിക്കുന്നത്. ലിങ്ക്ഡിന്‍ നടത്തിയ പഠനത്തില്‍ ആഗോള തലത്തില്‍ തന്നെ ഇന്ത്യ ഈ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണെന്നാണ് പറയുന്നത്.

parents

ബ്രസീലാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 92 ശതമാനം രക്ഷിതാക്കളും അവരുടെ മക്കളുടെ പഠന കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. 87 ശതമാനവുമായി ചൈനയാണ് തൊട്ടു പുറകിലുള്ളത്. ഇന്ത്യന്‍ രക്ഷിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ശേഷവും അവരുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് പറയുന്നത്.

84 ശതമാനം ഇന്ത്യന്‍ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ജോലി സ്ഥലങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുന്നവരാണ്. ഇതില്‍ 37 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും ഉപദേശങ്ങളും പ്രോത്സാഹനവും നല്‍കുന്നവരാണ്.

English summary
Indian parents play a key role in shaping the career paths of their children, as 82 per cent parents are involved in deciding their child's career, says a LinkedIn study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X