നോട്ട് നിരോധനത്തില്‍ എന്തൊക്കെപ്പറഞ്ഞാലും 82 ശതമാനം ജനങ്ങള്‍ മോദിക്കൊപ്പം തന്നെ!
സര്‍വെയില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ കേന്ദ്രത്തിന്റെ നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനുമെതിരെയുള്ള ശക്തമായ ചുവടുവയ്പ്പാണ് സര്‍ക്കാരിന്റേതെന്നാണ് പലരും പറയുന്നത്.
ദില്ലി : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം എത്തി ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. നടപടിയെ രാഷ്ട്രീയ നേതാക്കളില്‍ പലരും വിമര്‍ശിക്കുമ്പോഴും ജനങ്ങളുടെ പിന്തുണ നടപടി കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെയാണെന്ന് സര്‍വെ ഫലങ്ങള്‍.
പ്രമുഖ ന്യൂസ് ആപ്പ് ആയ ഇന്‍ഷോട്ട് ഐപിഎസ് ഒഎസുമായി ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് ജനങ്ങള്‍ മോദിയെ പിന്തുണച്ച് എത്തിയിരിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ കേന്ദ്രത്തിന്റെ നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനുമെതിരെയുള്ള ശക്തമായ ചുവടുവയ്പ്പാണ് സര്‍ക്കാരിന്റേതെന്നാണ് പലരും പറയുന്നത്.

82 ശതമാനം പേര്‍ മോദിക്കൊപ്പം
നോട്ട് റദ്ദാക്കിയ സര്‍ക്കാരിന്റെ നടപടിക്ക് സമ്മിശ്രപ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. നടപടിയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. എന്നിട്ടും 82 ശതമാനം പേരും നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. കള്ളപ്പണം തടയുന്നതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2000 രൂപ ആക്കിയതിനെ 52 ശതമാനം പേര്‍ എതിര്‍ക്കുന്നുണ്ട്. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 2500 ആയി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു.

പങ്കെടുത്തത് ആപ്പ് ഉയോഗിക്കുന്ന രണ്ട് ലക്ഷം പേര്‍
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തിയതിനു പിന്നാലെ നവംബര്‍ എട്ട്, ഒമ്പത് തീയതികളിലാണ് സര്‍വെ നടത്തിയത്. 'പള്‍സ് ഓഫ് നേഷന്‍' എന്ന പേരിലാണ് സര്‍വെ നടത്തിയത്. ആപ്പ് ഉപയോഗിക്കുന്ന 2, 69,393 പേരില്‍ നിന്ന് അഞ്ച് ലക്ഷം പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. നവംബര്‍ എട്ട് രാത്രി എട്ടുമണിയോടെയാണ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ നോട്ട് റദ്ദാക്കിയത്.

കള്ളപ്പണത്തിനെതിരെയുള്ള നടപടി
കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രശംസിക്കുകയായിരുന്നു ഭൂരിഭാഗം പേരും. കള്ളപ്പണത്തിനെതിരെയും നികുതി വെട്ടിക്കലിനെതിരെയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന ശക്തമായ ചുവടുവയ്പ്പ് വളരെ നല്ലതു തന്നെയാണെന്നാണ് പലരും പറയുന്നത്.

സര്‍വെ നടത്തിയത് പ്രമുഖ നഗരങ്ങളില്‍
പ്രമുഖ നഗരങ്ങളില്‍ നിന്നുള്ളവരും യുവാക്കളുമാണ് സര്‍വെയില്‍ പങ്കെടുത്തിരിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും 35 വയസില്‍ താഴെയുള്ളവരാണ്. കൂടാതെ ഇന്ത്യയിലെ പത്ത് പ്രമുഖ നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗലൂരു,ചെന്നൈ, കോല്‍ക്കത്ത, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ഛണ്ഡിഗഢ്, ലക്‌നൗ എന്നിവിടങ്ങലില്‍ നിന്നുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തിരിക്കുന്നത്.












Click it and Unblock the Notifications