ദില്ലിയില്‍ നിന്ന് 82 തോക്കുകള്‍ പിടിച്ചെടുത്തു, ആംആദ്മി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍
Recommended Video

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ദില്ലിയില്‍ നിന്നും ലെസന്‍സില്ലാത്ത 82 തോക്കുകളും 2113 കാട്രിഡ്ജുകളും പിടിച്ചെടുത്തു. ആര്‍മ്സ് നിയമത്തിന് കീഴില്‍ 75 എഫ്ഐആര്‍ ആണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 93 പേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 94.337 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു.
ഇതിന് പുറമേ 3112 ലൈസന്‍സുള്ള തോക്കുകള്‍ സുരക്ഷ പരിഗണിച്ച് പിടിച്ചെടുത്തു. 13001 പേരെ സിആര്‍പിസി, ദില്ലി പോലീസ് ആക്ട് എന്നിവയുടെ കീഴില്‍ പ്രതിരോധ നടപടിയെന്നോണം സുരക്ഷ പ്രശ്നങ്ങള്‍ പരിഗണിച്ച് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കീഴില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതില്‍ രണ്ട് കേസുകള്‍ ആംആദ്മി പാര്‍ട്ടിക്കും ഒരു കേസ് ബിജെപിക്കെതിരെയുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് പത്ത് മുതലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം രാജ്യത്ത് നിലവില്‍ വന്നത്. എക്സൈസ് നിയമത്തിന്റെ കീഴില്‍ 235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പലകേസുകളിലായി 242 പേര് അറസ്റ്റിലായിട്ടുണ്ട്.
257 മദ്യക്കുപ്പികള്‍, 24681 വിദേശമദ്യക്കുപ്പികള്‍,5187 ഇന്ത്യന്‍ നിര്‍മ്മിത മദ്യക്കുപ്പികള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 90937 ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ 30533 ദില്ലി മുനിസിപ്പല്‍ കോര്പ്പറെഷനാണ് നീക്കം ചെയ്തത്. 2411 നീക്കം ചെയ്തത് ദില്ലി കന്റോണ്‍മെന്റ് ബോര്‍ഡാണ്.
മെയ് 12നാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ദില്ലിയിലെ ഏഴ് ലോക്സഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കാന്‍ ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ നടപടി സ്വീകരിച്ച് വരുന്നതിന്റെ ഭാഗമായാണ് കരുതല്‍ തടങ്കലും മറ്റ് നടപടികളും സ്വീകരിക്കുന്നത്.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications