കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിന്ന് 82 തോക്കുകള്‍ പിടിച്ചെടുത്തു, ആംആദ്മി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയില്‍ നിന്ന് 82 തോക്കുകള്‍ പിടിച്ചെടുത്തു | Oneindia Malayalam

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ദില്ലിയില്‍ നിന്നും ലെസന്‍സില്ലാത്ത 82 തോക്കുകളും 2113 കാട്രിഡ്ജുകളും പിടിച്ചെടുത്തു. ആര്‍മ്‌സ് നിയമത്തിന്‍ കീഴില്‍ 75 എഫ്‌ഐആര്‍ ആണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 93 പേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 94.337 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു.

<strong>പത്തനംതിട്ടയില്‍ വീണ്ടും ട്വിസ്റ്റ്! മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക! ഇടപെട്ട് ആര്‍എസ്എസ്!</strong>പത്തനംതിട്ടയില്‍ വീണ്ടും ട്വിസ്റ്റ്! മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക! ഇടപെട്ട് ആര്‍എസ്എസ്!

ഇതിന് പുറമേ 3112 ലൈസന്‍സുള്ള തോക്കുകള്‍ സുരക്ഷ പരിഗണിച്ച് പിടിച്ചെടുത്തു. 13001 പേരെ സിആര്‍പിസി, ദില്ലി പോലീസ് ആക്ട് എന്നിവയുടെ കീഴില്‍ പ്രതിരോധ നടപടിയെന്നോണം സുരക്ഷ പ്രശ്നങ്ങള്‍ പരിഗണിച്ച് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കീഴില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

arms-1532321775-1

ഇതില്‍ രണ്ട് കേസുകള്‍ ആംആദ്മി പാര്‍ട്ടിക്കും ഒരു കേസ് ബിജെപിക്കെതിരെയുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് പത്ത് മുതലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം രാജ്യത്ത് നിലവില്‍ വന്നത്. എക്‌സൈസ് നിയമത്തിന്‍റെ കീഴില്‍ 235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പലകേസുകളിലായി 242 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

257 മദ്യക്കുപ്പികള്‍, 24681 വിദേശമദ്യക്കുപ്പികള്‍,5187 ഇന്ത്യന്‍ നിര്‍മ്മിത മദ്യക്കുപ്പികള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം 90937 ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ 30533 ദില്ലി മുനിസിപ്പല്‍ കോര്‍പ്പറെഷനാണ് നീക്കം ചെയ്തത്. 2411 നീക്കം ചെയ്തത് ദില്ലി കന്റോണ്‍മെന്റ് ബോര്‍ഡാണ്.

മെയ് 12നാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ദില്ലിയിലെ ഏഴ് ലോക്സഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കാന്‍ ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിച്ച് വരുന്നതിന്‍റെ ഭാഗമായാണ് കരുതല്‍ തടങ്കലും മറ്റ് നടപടികളും സ്വീകരിക്കുന്നത്.

English summary
82 unlicensed gun seized in Delhi ,FIR registered against BJP Aam admi party, election commissions action is under model code of
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X