മൻമോഹൻ സിംഗിന് കൊവിഡ് ഭേദമായി, പൂർണ ആരോഗ്യവാൻ, ദുരിതകാലത്തെ ആശ്വാസ വാർത്ത
ദില്ലി: കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതിനിടെയും ആശ്വാസത്തിന്റെതായ ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതിലൊന്നായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച റാന്നിയിലെ വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. സമാനമായ വാര്‍ത്തയാണ് ദില്ലിയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച 82 വയസ്സുകാരന് രോഗം ഭേദമായി. ഇദ്ദേഹത്തെ ഉടനെ ഡിസ്ചാർജ് ചെയ്യും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്‍മോഹന്‍ സിംഗ് എന്ന് പേരുളള വൃദ്ധനാണ് കൊവിഡ് ഭേദമായത്. ദില്ലിയിലെ ലോക്‌നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ ആയിരുന്നു മന്‍മോഹന്‍ സിംഗ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കൊവിഡ് മാറി ഇദ്ദേഹത്തിന് പൂര്‍ണ ആരോഗ്യം തിരിച്ച് കിട്ടിയതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഇദ്ദേഹത്തെ ആശുപത്രിക്ക് പുറത്ത് എത്തിച്ച് ഡോക്ടര്‍മാര്‍ സന്തോഷം പങ്കിടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് ക്യാമറകള്‍ക്ക് മുന്നില്‍ വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടുന്നത് കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

60 വയസ്സിന് മുകളില്‍ പ്രായമുളളവരെയാണ് കൊവിഡ് വൈറസ് വേഗത്തില്‍ പിടികൂടുന്നത്. ഇവര്‍ക്ക് രോഗം ബാധിച്ചാല്‍ രക്ഷിച്ചെടുക്കുക പ്രയാസമേറിയതാണ്. പല രാജ്യങ്ങളും വൃദ്ധരായ രോഗികളെ ചികിത്സ നല്‍കാതെ ഉപേക്ഷിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇവിടെയാണ് ഇന്ത്യ വേറിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. അത് കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയും ചെയ്തു.
പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണ് ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആദ്യഘട്ടത്തിൽ ഇവരുടെ ആരോഗ്യ നില വളരെ ഗുരുതരമായിരുന്നു. രക്ഷപ്പെടുത്താൻ സാധിക്കുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്കുണ്ടായിരുന്നു. പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റീസും ഹൈപ്പര്‍ ടെന്‍ഷനും ഇവർക്കുണ്ടായിരുന്നു. തോമസിനും മറിയാമ്മയും മൂത്രസംബന്ധമായ അണുബാധ ഇതിനിടയില്‍ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ കൂടി ഉണ്ടായിരുന്നു. ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക തന്നെ ചെയ്തു.
#WATCH Manmohan Singh, an 82-year-old COVID19 patient at Delhi's Lok Nayak Jai Prakash Narayan hospital who has now fully recovered; he will be discharged soon. pic.twitter.com/R3BcI15sUc
— ANI (@ANI) April 7, 2020












Click it and Unblock the Notifications