Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ 19000 കടന്നു; ഒറ്റ ദിവസത്തില്‍ 827 പേര്‍ക്ക് കൊവിഡ്

ചെന്നൈ: തമിഴ് നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 19000 കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 827 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 19372 ആയി. 827 പുതിയ കേസില്‍ 559 രോഗികളും ചെന്നൈയിലാണ്. ഇതില്‍ നാല് പേര്‍ വിമാന മാര്‍ഗം വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഓരോരുത്തര്‍ വീതം ദില്ലി, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും രണ്ട് പേര്‍ ഹരിയാനയില്‍ നിന്നുമാണ്.

corona

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 74 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 20 പേര്‍ കര്‍ണ്ണാടകയില്‍ നിന്നുമാണ് എത്തിയത്.

സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനചത്ത 12 പേര്‍ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 145 ആയി. 639 പേര്‍ ഇന്ന് കൊവിഡ് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10548 പേരാണ് രോഗമുക്തി നേടിയത്. 8676 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടിന് സമാനമായി ഇവിടേയും രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാവുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 56948 ലെത്തി. നിലവില്‍ 37215 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയിലാണ്. 1044 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 33835 പേര്‍ക്കാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 32 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് 1097 പേരാണ് മരണപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്ന് 131 പൊലീസുകാര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 2095 ആയിരിക്കുകയാണ്. 22 പൊലീസുകാര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ 897 പൊലീസുകാര്‍ ഇതുവരേയും രോഗമുക്തി നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+