കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് 8380 പേര്‍ക്ക്

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയയത് ഇതുവരേയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത വിധം ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ്. എട്ടായിരത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ ഇന്നലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഗോള തലത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. അമേരിക്കയുടെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ലോകത്തിതുവരേയും 6,048,384 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കണക്കുകള്‍ ഇങ്ങനെ;

8000 കടന്നു

8000 കടന്നു

ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 193 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. നിലവില്‍ 89995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 86984 പേര്‍ കൊവിഡ് മുക്തി നേടുകയും ചെയ്തു. രാജ്യത്ത് ഇതുവരേയം കൊവിഡ് ബാധയെ തുടര്‍ന്ന് 5164 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

 ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഏഴായിരത്തിന് മുകളില്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് രാജ്യത്ത് എട്ടായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുകയും ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് കടക്കുകയുമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കാണിക്കുന്നത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. വളരെ ഭീതിതമായ കണക്കുകളാണ് ഇവിടെ നിന്നും പുറത്ത് വരുന്നത്. ശനിയാഴ്ച്ച ഇവിടെ 2490 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 65159 ആയിരിക്കുകയാണ്. ഇതില്‍ 28,081 പേര്‍ പൂര്‍ണ്ണമായും കൊവിഡ് മുക്തി നേടുകയും 2197 പേര്‍ മരണപ്പെടുകയും ചെയ്തു.

മുംബൈ

മുംബൈ

മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. സംസ്ഥാനത്തെ 60 ശതമാനം കേസുകളും മുംബൈയിലാണ്. 38442 പേര്‍ക്കാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 20845 പേരാണ് നിലവില് ചികിത്സയിലുള്ളത്.മുംബൈയില്‍ മാത്രം 1227 പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്

തമിഴ്‌നാട്

മഹാരാഷ്ട്രക്ക് പിന്നാലെ രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത് തമിഴ്‌നാട്ടിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 616 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 21184 ആയി. നിലവില്‍ 160 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേരും മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്.

അമേരിക്ക

അമേരിക്ക

ലോകത്ത് ഇതുവരേയും 6,048,384 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇതുവരെയും 1,76, 776 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 103,685 പേര്‍ മരണപ്പെടുകയും ചെയ്തു. ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ശനിയാഴ്ച്ച മാത്രം 33274 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,98,440 ആയി.

English summary
8380 New Covid-19 Positive Cases Reported In India today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X