കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി ആയുധ ഇറക്കുമതിയില്ല, കയറ്റുമതി മാത്രം'; ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറായി 85 രാജ്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി വര്‍ഷങ്ങളോളം നിലനിര്‍ത്തിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്നു ഇന്ത്യയെ പിന്തള്ളി സൗദി അറേബ്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

<strong> ജിഎസ്ടിയും നോട്ടുനിരോധനവും തിരിച്ചടിയായി; പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്</strong> ജിഎസ്ടിയും നോട്ടുനിരോധനവും തിരിച്ചടിയായി; പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്

ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളേയും രാജ്യങ്ങളേയും രാജ്യങ്ങളെയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ ഗണ്യമായ കുറവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിമൂലം ആയുധം ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2025 ന് മുമ്പ്

2025 ന് മുമ്പ്

രാജ്യത്തിന്‍റെ ആവശ്യത്തിനുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ വിദേശ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്കും ആയുധം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് നിലവില്‍ ഇന്ത്യ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതിലൂടെ 2025 ന് മുമ്പ് 35000 കോടിയുടെ ആയുധങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

അറിയിച്ചു കൊടുത്തു

അറിയിച്ചു കൊടുത്തു

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ 85 രാജ്യങ്ങള്‍ രംഗത്തവന്നിട്ടുണ്ട്. ഈ രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധരെ വിളിച്ച് രാജ്യത്തിന്‍റെ ആയുധ നിര്‍മ്മാണ വൈദഗ്ധ്യം ഇന്ത്യ അറിയിച്ചു കൊടുത്തിട്ടുണ്ട്. ഈ നയതന്ത്ര ഉദ്യോഗസ്ഥരായിരിക്കും ആയുധ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ശേഷിയെപറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്.

പട്ടിക

പട്ടിക

വന്‍തോതില്‍ ആയുധം വാങ്ങിയേക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന ചില രാജ്യങ്ങളെ 'എ' ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്. ബി, സി എന്നീ ഗ്രൂപ്പുകളിലും രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങള്‍ വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയും ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ രാജ്യങ്ങളും

പടിഞ്ഞാറന്‍ രാജ്യങ്ങളും

വിയറ്റ്നാം, തായ്ലാന്‍ഡ്, ബഹ്റൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യ തയ്യാറാക്കിയ പട്ടികയിലുള്ളത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഹകരണവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളൊക്കെ പ്രധാന പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി നിര്‍മ്മിക്കുമെങ്കിലും അതിന് പുറത്തുന്ന സബ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കാനുള്ള സമ്മത പത്രം നേടിയെടുക്കാനുള്ള നീക്കവും ഇന്ത്യ നടത്തുന്നുണ്ട്.

എണ്ണം പറഞ്ഞ ആയുധ നിര്‍മ്മാണ കേന്ദ്രം

എണ്ണം പറഞ്ഞ ആയുധ നിര്‍മ്മാണ കേന്ദ്രം

ലോകത്തെ എണ്ണം പറഞ്ഞ ആയുധ നിര്‍മ്മാണ കേന്ദ്രമാകാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ വിവിധ രാജ്യങ്ങളില്‍ പ്രതിരോധ നയതന്ത്ര വിദഗ്ധരുടെ പ്രവര്‍ത്തനം മികച്ചതായിരിക്കേണ്ടതുണ്ട്. കുറ്റമറ്റ രീതിയില്‍ ആയുധങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന വിശ്വാസം തങ്ങളുടെ രാജ്യങ്ങളില്‍ പ്രചരിപ്പിക്കേണ്ടത് ഇവരാണ്.

പല നീക്കങ്ങളും

പല നീക്കങ്ങളും

ആയുധങ്ങള്‍ നിര്‍മ്മിക്കാനും അത് കയറ്റുമതി ചെയ്യാനും ശേഷിയുള്ള രാജ്യമെന്ന പ്രചരണത്തിനായി മറ്റ് പല നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. ഈ ലക്ഷ്യം നിറവേറ്റാനായി ചില പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം പോലും നല്‍കാന്‍ കേന്ദ്ര ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
85 nations are in que for buying Indian made weapons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X