ആന്‍ഡമാനില്‍ കുടുങ്ങിയത് 1,400 ടൂറിസ്റ്റുകള്‍, രണ്ടു ദിവസമായിട്ടും രക്ഷിച്ചില്ല!!!
ഹാവ് ലോക്ക് ദ്വീപില്‍ നിന്ന് വെള്ളിയാഴ്ച 85 വിനോദസഞ്ചാരികളെയാണ് രക്ഷിച്ചത്
പോര്‍ട്ട്‌ബ്ലെയര്‍: ശക്തമായ മഴയും കൊടുങ്കാറ്റും മൂലം ആന്‍ഡമാനില്‍ കുടുങ്ങിയ 1, 900 വിനോദസഞ്ചാരികളില്‍ 85 പേരെ രക്ഷിച്ചു. ഇന്ത്യന്‍ നാവിക സേനയും തീരദേശ സേനയും സംയുക്തമായാണ് ഹാവ് ലോക്ക് ദ്വീപില്‍ നിന്ന് വെള്ളിയാഴ്ച 85 വിനോദസഞ്ചാരികളെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
ഐഎന്‍എസ് ബിത്ര, ഐഎന്‍എസ് ബംഗാരം, ഐഎന്‍എസ് കുംബിര്‍, എല്‍സിയു 28 എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ നാവിക സേനയുടെ ആറ് യുദ്ധക്കപ്പലുകളാണ് ആന്‍ഡമാനില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കാലാവസ്ഥ മോശമായതോടെ ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ആന്‍ഡമാന്‍ ഭരണകൂടമാണ് ഇന്ത്യന്‍ നാവിക സേനയുടെ സഹായം തേടിയത്.

തിരിച്ചടിയായത് കാലാവസ്ഥ
പ്രതികൂല കാലാവസ്ഥ മൂലം ഹാവ് ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന വിനോദി സഞ്ചാരികളെ തിരികെയെത്തിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. രക്ഷാ പ്രവര്‍ത്തനത്തിന് ആന്‍ഡമാന്‍ ഭരണകൂടത്തിനും ഇന്ത്യന്‍ നാവിക സേനയ്ക്കും തിരിച്ചടിയായത് പ്രതികൂല കാലാവസ്ഥയാണ്.

ആശയവിനിമയം തടസ്സപ്പെട്ടു
ശക്തമായ മഴയും കൊടുങ്കാറ്റും വ്യത്യാസമില്ലാതെ തുടര്‍ന്നതോ
ടെ വിനോദ സഞ്ചാരികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ആശയ വിനിമയ ഉപാധികളും തടസ്സപ്പെട്ടു.

കുടുങ്ങിയവരില്‍ വിദേശികള്‍
കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ഡമാനിലെ ഹാവ് ലോക്ക് ദ്വീപിലും നെയില്‍ ദ്വീപിലും കുടുങ്ങിയവരില്‍ 320 പേര്‍ വിദേശികളായ വിനോദസഞ്ചാരികളാണ്. കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറുമായുള്ള എല്ലാത്തരത്തിലുമുള്ള ആശയ വിനിമയവും തടസ്സപ്പെട്ടു.

പ്രതിരോധ മന്ത്രാലയം
85 പേരെ ഇതിനകം തന്നെ തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിച്ചതായും അടുത്ത 120ലധികം പേര്‍ രണ്ട് കപ്പലുകളിലായി പോര്‍ട്ട്‌ബ്ലെയറിലേക്ക് പുറപ്പെട്ടതായും കേന്ദ്ര പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ശക്തമായ കാറ്റും മഴയും
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റും ശക്തമായ മഴയും അനുഭവപ്പെട്ടതോടെ ആന്‍ഡമാന്‍ സര്‍ക്കാര്‍ സഹായത്തിനായി ഇന്ത്യന്‍ നാവിക സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാല് കപ്പലുകളാണ് ര്ക്ഷാപ്രവര്‍ത്തനത്തിനായി പോര്‍ട്ട് ബ്ലെയറിലേക്ക് പുറപ്പെട്ടത്.












Click it and Unblock the Notifications