കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിൽ കൊറോണ സംശയിച്ച ഡോക്ടർ മരിച്ചു: രോഗം പകർന്നത് വിദേശത്തുനിന്നെത്തിയ ബന്ധുക്കളിൽ നിന്ന്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണയെന്ന് സംശയിക്കുന്ന ഡോക്ടർ മരിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 85 കാരനാണ് വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊറോണ ബാധിതരുടെ എണ്ണം 150ലെത്തിയിട്ടുണ്ട്.

അടിയും തെറിവിളിയും, സ്റ്റേഷനില്‍ എത്തിച്ച് നിക്കര്‍ ഊരാനും പോലിസിന്‍റെ ശ്രമം- യുവാവിന്‍റെ കുറിപ്പ്അടിയും തെറിവിളിയും, സ്റ്റേഷനില്‍ എത്തിച്ച് നിക്കര്‍ ഊരാനും പോലിസിന്‍റെ ശ്രമം- യുവാവിന്‍റെ കുറിപ്പ്

മുംബൈയിലെ പ്രമുഖ ആശുപത്രിയായ സെയ്ഫീ ആശുപത്രിയിലാണ് ആദ്യം ഡോക്ടറെ ചികിത്സയ്ക്കായി എത്തിച്ചത്. തുടർന്ന് സർജന്റെ നിർദേശ പ്രകാരമാണ് ഐസോലേഷൻ സംവിധാനങ്ങളുള്ള പിഡി ഹിന്ദുജ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നത്. ഇതോടെ ഡോക്ടർമാർ, നഴ്സുമാർ, രോഗികൾ, മറ്റ് ജീവനക്കാർ, സന്ദർശകർ എന്നിവരിലേക്ക് രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ആശുപത്രി ജീവനക്കാർ സ്വീകരിച്ചിരുന്നതായി ആശുപത്രി ഡയറക്ടർ ഡോ. വെർണോണ ദേശ വ്യക്തമാക്കി.

corona67562

ഡോക്ടറുടെ രണ്ട് ബന്ധുക്കൾ അടുത്ത കാലത്ത് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയിരുന്നുവെന്നാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് പേസ്മേക്കറും ഘടിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ 28 പേർക്കാണ് വെള്ളിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 15 പേർ സംഗ്ലി ജില്ലയിൽ നിന്നുള്ളവരാണ്. സൌദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബത്തോട് സമ്പർക്കം പുലർത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്ന നാല് പേർക്ക് നാഗ്പൂരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ, താനെ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാൽഘാർ, കൊലാപ്പൂർ, ഗോണ്ടിയ, പൂനെ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. അതേ സമയം രോഗം ഭേദമായ 24 പേർ വെള്ളിയാഴ്ച ആശുപത്രി വിട്ടിരുന്നു.

ബ്രിട്ടന്റെ ഹെല്‍ത്ത് സെക്രട്ടറിക്കും കൊറോണ... പ്രധാനമന്ത്രിക്ക് പിന്നാലെ, സെല്‍ഫ് ഐസൊലേഷനില്‍ബ്രിട്ടന്റെ ഹെല്‍ത്ത് സെക്രട്ടറിക്കും കൊറോണ... പ്രധാനമന്ത്രിക്ക് പിന്നാലെ, സെല്‍ഫ് ഐസൊലേഷനില്‍

 കൊവിഡ് ശവപ്പറമ്പായ ഇറ്റലിയിൽ നിന്ന് അപൂർവ വാർത്ത, 101കാരനായ മിസ്റ്റർ പി.ക്ക് കൊവിഡ് ഭേദമായി! കൊവിഡ് ശവപ്പറമ്പായ ഇറ്റലിയിൽ നിന്ന് അപൂർവ വാർത്ത, 101കാരനായ മിസ്റ്റർ പി.ക്ക് കൊവിഡ് ഭേദമായി!

ഇറാനിയന്‍ വംശജരുടെ ജീവനെടുത്തത് കൊറോണയല്ല... മാരക വിഷം, 300 പേര്‍ കൊല്ലപ്പെട്ടു, ഭയം പടരുന്നു!!ഇറാനിയന്‍ വംശജരുടെ ജീവനെടുത്തത് കൊറോണയല്ല... മാരക വിഷം, 300 പേര്‍ കൊല്ലപ്പെട്ടു, ഭയം പടരുന്നു!!

English summary
85-year-old doctor, a suspected coronavirus patient, dies at hospital in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X