ബാങ്കിൽ കുടുങ്ങി 85കാരൻ: ഒറ്റക്ക് അതിജീവിച്ചത് 18 മണിക്കൂർ
ഹൈദരാബാദ്: പ്രമേഹരോഗിയും മറ്റു പല അസുഖങ്ങളാലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണ് 85കാരനായ വി കൃഷ്ണ റെഡ്ഡി. ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് എത്തിയ ഇയാളെ ജീവനക്കാരൻ അറിയാതെ പൂട്ടുകയായിരുന്നു. ഹൈദരാബാദിലെ യൂണിയൻ ബാങ്കിലാണ് സംഭവം നടക്കുന്നത്.
ബാങ്കിനുള്ളിൽ ഒറ്റപ്പെട്ട ഈ 85കാരൻ 18 മണിക്കൂറിന് ശേഷമാണ് പുറം ലോകം കണ്ടത്. തിങ്കളാഴ്ചയാണ് ജീവനക്കാരൻ 85കാരനെ ബാങ്കിനുള്ളിൽ പൂട്ടിയത്. ചൊവ്വാഴ്ച പത്തരയോടെ ബാങ്ക് തുറക്കുന്ന സമയത്താണ് ഇത് ബാങ്ക് ജീവനക്കാർ പോലും ഇത് അറിയുന്നത്. ഞെട്ടലിൽ ആയിരുന്ന ഇയാളെ തുടർന്ന് ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയിൽ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

ജൂബിലി ഹിൽസ് റോഡ് നമ്പർ 67ലാണ് റെഡ്ഡി താമസിക്കുന്നത്. ബഞ്ചാര ഹിൽസിലെ യൂണിയൻ ബാങ്ക് ഓഫീസിലേക്ക് തിങ്കളാഴ്ച നാലരയോടെയാണ് ഇദ്ദേഹം പോകുന്നത്. ലോക്കറിലുള്ള ചില വസ്തുക്കള്‍ വാങ്ങാനായിട്ടായിരുന്നു ഇദ്ദേഹം ബാങ്കിലെത്തിയത്. വെരിഫിക്കേഷന് ശേഷം ഇയാള്‍ ലോക്കർ റൂമിലേക്ക് കടന്നു. ബാങ്കിന്റെ ക്ലോസിങ് സമയം ആയെന്ന് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ല.
അതേ സമയം ബാങ്കിലെ ജീവനക്കാരും ഇങ്ങനെയൊരാള്‍ ലോക്കറിൽ കയറിയിട്ടുണ്ടെന്നതും വിട്ടു പോയി. തുടർന്ന് ബാങ്കിലെ ജീവനക്കാർ ബാങ്ക് പൂട്ടി പോകുകയായിരുന്നു. അതേ സമയം റെഡ്ഡിയെ കാണാതെ പരിഭ്രമിച്ച കുടുംബം അന്വേഷണം നടത്തുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.












Click it and Unblock the Notifications