ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് 16പേര് ചേര്‍ന്ന് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു
ജയ്പൂര്‍: ദുര്‍മന്ത്രവാദിനിയാണെന്ന് ആരോപിച്ച് 85 വയസ് പ്രായമുള്ള സ്ത്രീയെ നഗ്നയാക്കി നിര്‍ത്തി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബിഹാര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ പതിനാലു പേര് ചേര്‍ന്ന് സ്ത്രീയെ വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ചാവു ഭായ് എന്ന സ്ത്രീ ദുര്മന്ത്രവാദിനിയാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ട് മക്കളുടെ അമ്മയാണ് ചാവു ഭായ്. അയല്‍വാസികള്‍ തന്നെയാണ് സ്ത്രീയെ ഉപദ്രവിച്ചത്. ഇരുമ്പ് ചെയിന്‍ കൊണ്ട് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ച് സ്ത്രീയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കുകളേറ്റ സ്ത്രീയെ മഹാത്മ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ കര്‍ശനമായ നിയമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രിവന്‍ഷന്‍ ഓഫ് വിച്ച് ഹണ്ടിംഗ് ആക്റ്റ് 2015 പാസാക്കിയിരുന്നു.
ആക്റ്റ് പ്രകാരം സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയുമാണ് ലഭിക്കുക. രാജസ്ഥാനില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ഇപ്പോഴും അതിക്രമം തുടരുകയാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications