കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മോദിയുടെ നയതന്ത്ര വിജയം; 850 ഇന്ത്യക്കാരെ മോചിപ്പിച്ചു, റമദാന് തൊട്ടുമുമ്പ് നടത്തിയ നീക്കം

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ നിന്ന് 850 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു

ദില്ലി: സൗദി അറേബ്യയില്‍ 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. റമദാന് മുന്നോടിയായിട്ടാണ് വിട്ടയക്കല്‍. തന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് സൗദി ഭരണകൂടം ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബദോഹി ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

പ്രധാന ദിനങ്ങളുടെ മുന്നോടിയായി സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തടവുകാര്‍ക്ക് മോചനം നല്‍കാറുണ്ട്. തടവുകാരുടെ സമീപനം പരിശോധിച്ചാണ് വിട്ടയക്കല്‍. താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 850 പേരെ മോചിപ്പിച്ചതെന്ന് മോദി പറയുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തിയ വേളയിലാണ് താന്‍ അഭ്യര്‍ഥന നടത്തിയതെന്നും മോദി പറഞ്ഞു. വിശദാംശങ്ങള്‍...

തന്റെ അഭ്യര്‍ഥന പരിഗണിച്ച്

തന്റെ അഭ്യര്‍ഥന പരിഗണിച്ച്

ഞായറാഴ്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് നരേന്ദ്ര മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് സൗദി ഭരണകൂടം തടവുകാരെ വിട്ടയച്ചതെന്ന് മോദി പറയുന്നു. റമദാന് മുന്നോടിയായിട്ടായിരുന്നു മോദിയുടെ നീക്കങ്ങള്‍.

ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍...

ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍...

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ വന്ന വേളയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. റമദാന് മുന്നോടിയായി ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കണമെന്ന് മോദി ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ കിരീടവകാശിയില്‍ നിന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു.

ഇന്ത്യയുടെ പ്രാധാന്യം വര്‍ധിച്ചു

ഇന്ത്യയുടെ പ്രാധാന്യം വര്‍ധിച്ചു

ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിച്ചതിന്റെ സൂചനയാണിത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ജെയ്ഷ് നേതാവ് മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചുവെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു.

നാല് തരത്തിലുള്ള പാര്‍ട്ടികള്‍

നാല് തരത്തിലുള്ള പാര്‍ട്ടികള്‍

നാല് തരത്തിലുള്ള പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. നാല് തരത്തിലുള്ള ഭരണവുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ സംസ്‌കാരവുമുണ്ട്. നാംപന്തി, വാംപന്തി, ദാംപന്തി, വികാസ്പന്തി എന്നിവയാണവ. വികാസ്പന്തിയാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ലക്ഷ്യം പണം

പ്രതിപക്ഷത്തിന്റെ ലക്ഷ്യം പണം

പ്രതിപക്ഷ സഖ്യം അധികാരം ഉപയോഗിച്ച് പണം സമ്പാദിക്കുകയാണ് ചെയ്തതെന്ന് മോദി പറഞ്ഞു. ഇനിയും അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ആംബുലന്‍സ് അഴിമതിയും എന്‍ആര്‍എച്ച്എം അഴിമതിയുമെല്ലാം ഇനിയും നിങ്ങള്‍ കാണേണ്ടിവരുമെന്നും മോദി പറഞ്ഞു.

വികസനം വന്നാല്‍ മാത്രമേ...

വികസനം വന്നാല്‍ മാത്രമേ...

പാവപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ പദ്ധതി പോലുള്ളതാണ് ബിജെപി നടപ്പാക്കിയത്. വികസനം വന്നാല്‍ മാത്രമേ രാജ്യത്ത് മാറ്റമുണ്ടാകൂ. രാജ്യത്തിന്റെ മുന്നേറ്റമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ആറാം ഘട്ടം ഈ മാസം 12നാണ്.

ബിജെപി ബന്ധം പരസ്യമാക്കി താരങ്ങള്‍; ദില്ലിയില്‍ ഒത്തുകൂടി പ്രമുഖര്‍, ബോണി കപൂറും സപ്‌നയുമടക്കംബിജെപി ബന്ധം പരസ്യമാക്കി താരങ്ങള്‍; ദില്ലിയില്‍ ഒത്തുകൂടി പ്രമുഖര്‍, ബോണി കപൂറും സപ്‌നയുമടക്കം

English summary
850 Indians freed from Saudi jails on my request: Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X