കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രമിക് ട്രെയിനിൽ ഹരിദ്വാറിലേക്ക് പോയ 87 കുടിയേറ്റ തൊഴിലാളികൾക്ക് കൊവിഡ്!!ആശങ്ക

Google Oneindia Malayalam News

ദില്ലി; ആശങ്കയേറ്റി ശ്രമിക് ട്രെയിനിൽ സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നും ഹരിദ്വാറിലേക്ക് പുറപ്പെട്ട 55 യാത്രക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ട്രെയിനിലെ മറ്റ് 32 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇനിയും 3000 പേരുടെ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. കേസുകൾ കുത്തനെ ഉയർന്നേക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

മെയ് 20 നാണ് കുടിയേറ്റ തൊഴിലാളികൾ ട്രെയിനിൽ ഹരിദ്വാറിൽ എത്തിയത്.
പ്രോട്ടോക്കോൾ അനുസരിച്ച് പ്രാഥമിക സ്കാനിംഗിന് ശേഷം 15 ഓളം ബസുകളിലായി യാത്രക്കാരെ വിവിധ ജില്ലകളിലേക്ക് അയച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച യാത്രക്കാർ അൽമോറ, നൈനിറ്റാൽ, ബാഗേശ്വർ എന്നിവിടങ്ങളിലേക്കാണ് പോയത്.

 xpti02-05-2020-000222b-1

ഞായറാഴ്ച 32 യാത്രക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 87 ആയിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ കൂടുതൽ പരിശോധന ഫലങ്ങൾ വരും. കേസുകൾ ഉയരാൻ സാധ്യത ഉണ്ടെന്ന് അഡീഷ്ണൽ സെക്രട്ടറി യുഗൽ കിഷോർ പന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം സാമ്പിളുകളുടെ എണ്ണം കൂടിയതോടെ പുതിയ സാമ്പിളുകൾ ശേഖരിക്കുന്നത് നിർത്തിയതായി എയിംസ് പിആർഒ റിതികേഷ് പറഞ്ഞു. 1000 പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. എയിംസിലുള്ള സാമ്പിളുകളിൽ പകുതിയും ഹരിദ്വാർ, ഉത്തരകാശി, ഡറാഡൂൺ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ചതാണ്, റിതികേഷ് പറഞ്ഞു.

'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ'കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വലിയ നഷ്ടം.. ഞെട്ടലാണ്'; നെഞ്ച് പൊട്ടി ബേസിൽ

'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല,കണ്ടെത്തുന്നവര്‍ക്ക് 5100രൂപ പാരിതോഷികം';ഗ്വാളിയാറില്‍പോസ്റ്റര്‍'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല,കണ്ടെത്തുന്നവര്‍ക്ക് 5100രൂപ പാരിതോഷികം';ഗ്വാളിയാറില്‍പോസ്റ്റര്‍

സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!

English summary
87 migrant workers of Mumbai-Haridwar train tested covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X