കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ കത്തെഴുതി 87 യുഎസ്‌ കര്‍ഷക സംഘടനകള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയകാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന്‌ പിന്തുണപ്രഖ്യാപിച്ച്‌ കത്തെഴുതി യുഎസിലെ 87 കര്‍ഷക യൂണിയനുകള്‍. 40വര്‍ഷം മുന്‍പ്‌ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റീഗന്റെ പോളിസികള്‍ എങ്ങനെയാണ്‌ അമേരിക്കന്‍ കര്‍ഷകരെ ബാധിച്ചതെന്ന്‌ ഉദാഹരണ സഹിതം വ്യക്തമാക്കിയാണ്‌ യുഎസ്‌ കര്‍ഷക സംഘടനകളുടെ കത്ത്‌.

നിയോലിബറലിസത്തിന്റെ സമ്മര്‍ദം എങ്ങനെയാണ്‌ ഇന്ത്യയിലേയും അമേരിക്കയിലേയും കര്‍ഷകരെ മോശമായി ബാധിച്ചതെന്ന്‌ കത്തില്‍ വിവരിക്കുന്നു. ഗസിപ്പൂരിലെ കര്‍ഷക സമര നേതാവ്‌ റിങ്കു യാസ്‌പാലിന്റെ പ്രശസ്‌ത വരികള്‍ കുറിച്ചുകൊണ്ടാണ്‌ യുഎസിലെ കര്‍ഷ സംഘടനകളുടെ കത്ത്‌ ആരംഭിക്കുന്നത്‌.കാര്‍ഷിക മേഘല സാവധാനത്തിലുള്ള മരണത്തിനു തുല്യമായി മാറിയിരിക്കുന്നു, മരിക്കുന്നതിനേക്കാള്‍ നല്ലത്‌ പോരാട്ടമാണ്‌, ഈ വരികളാണ്‌ കത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

farmers protest

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധയേറിയ സമരമെന്നാണ്‌ അമേരിക്കന്‍ കര്‍ഷക സംഘടനകള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ വിശേഷിപ്പിക്കുന്നത്‌." കര്‍ഷകരുടെ അറിവോ സമ്മതമോ കൂടാതെ നടപ്പാക്കിയ നീതികരമല്ലാത്ത മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയാണ്‌ സമരം. ദില്ലി അതിര്‍ത്തികളില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ നിരുപാധിക പിന്തുണപ്രഖ്യാപിക്കുന്നു" കത്തില്‍ പറയുന്നു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
താങ്ങുവിലയാണ്‌ കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന ആവശ്യമെന്നും എന്നാല്‍ നിലവില്‍ ചില വിളകള്‍ക്ക്‌ മാത്രമേ അത്‌ ഉറപ്പാക്കിയിട്ടുള്ളുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. കര്‍ഷകര്‍ക്ക്‌ വിളകള്‍ക്ക്‌ ന്യയമായവിലയും താങ്ങുവിലയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുഎസ്‌ കര്‍ഷക സംഘടനകള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന്‌ മസത്തോളമായി ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്‌. കേന്ദ്രത്തിന്റെ പുതിയ മൂന്ന്‌ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ സമരം.അന്താരാഷ്ട്ര തലങ്ങളില്‍ നിന്നുവരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. എന്നാല്‍ കര്‍ഷകബില്ലുകള്‍ പിന്‍വലിക്കാതെ സമര അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌ സമരം ചെയ്യുന്ന കര്‍ഷകര്‍.

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
87 US farmers unions write a letter to protesting farmers India to express their support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X