Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ വാക്കുകേട്ട് ജന്‍ധന്‍ അക്കൗണ്ട് എടുത്തവര്‍ അറിയുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്!!

നോട്ട് നിരോധിച്ചതിന് ശേഷമുള്ള 45 ദിവസത്തിനിടെ 87000 കോടി രൂപയുടെ നിക്ഷേപമാണ് ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയത്. ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പദ്ധതികളിലൊന്നായിരുന്നു ജന്‍ധന്‍ അക്കൗണ്ടുകള്‍. സാധാരണക്കാരെ ബാങ്കിങ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി കണ്ടെത്തിയ ഉപായം. പക്ഷേ നോട്ട് നിരോധനം വന്നപ്പോഴാണ് ഈ അക്കൗണ്ടുകള്‍ എടുത്തവര്‍ അത്ര സാധാരണക്കാരല്ലെന്ന് ബോധ്യമായത്.

നോട്ട് നിരോധിച്ചതിന് ശേഷമുള്ള 45 ദിവസത്തിനിടെ 87000 കോടി രൂപയുടെ നിക്ഷേപമാണ് ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയത്. ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. വന്‍കിട നിക്ഷേപകരെ കുറിച്ച് മാത്രമല്ല അന്വേഷണം. 30000 മുതല്‍ 50000 വരെ തുക നിക്ഷേപിച്ചവരെ പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ചെറിയ നിക്ഷേപമായി എത്തിയത് 2000 കോടി രൂപയാണ്.

നവംബര്‍ ഒമ്പതിന് മാത്രം 45637 കോടി നിക്ഷേപം

നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം മാത്രം 45637 കോടി രൂപ ജന്‍ധന്‍ അക്കൗണ്ടുകളിലെത്തി. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ 41532 കോടിയും. മൊത്തം 87100 കോടി കടന്നു. നോട്ട് നിരോധനം വന്ന ഉടനെ ജനങ്ങള്‍ പരിഭ്രാന്തരായതാണ് തൊട്ടടുത്ത ദിവസങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം വരാന്‍ കാരണം.

കള്ളപ്പണം വെളുപ്പിച്ചോ?

സ്വന്തം കാശ് മാത്രമല്ല, മറ്റു ചിലരുടെ പണവും അക്കൗണ്ട് ഉടമകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ചില അക്കൗണ്ടുകളില്‍ ഉടമ അറിയാതെയും നിക്ഷേപമെത്തി. അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് ആദായ നികുതി വകുപ്പ് അറിയിച്ചു.

പിന്‍വലിച്ചത് 3285 കോടി

അതേസമയം, ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നു കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിന്‍വലിച്ചത് 3285 രൂപയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. പലരും അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കുന്നതിനുണ്ടായിരുന്ന പരിധി ലംഘിച്ചുവെന്ന സംശയമുയര്‍ന്നിട്ടുണ്ട്. സീറോ ബാലന്‍സ് അക്കൗണ്ടായിരുന്ന മിക്ക ആളുകളുടെയും അക്കൗണ്ടുകളിലിപ്പോള്‍ വന്‍ നിക്ഷേപമാണുള്ളത്.

യുപി മുന്നില്‍, തൊട്ടുപിന്നില്‍ ബംഗാളും രാജസ്ഥാനും

2014 ആഗസ്തിലാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന ആരംഭിച്ചത്. ഗ്രാമീണരെ ബാങ്കിങ് സംവിധാനത്തിലേക്ക് ആകര്‍ഷിച്ച് രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് ശക്തി പകരുകയായിരുന്നു ലക്ഷ്യം. നോട്ട് നിരോധനത്തിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നത് ഉത്തര്‍ പ്രദേശിലാണ്. പശ്ചിമ ബംഗാളും രാജസ്ഥാനുമാണ് തൊട്ടുപിന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+