കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 84600 പേര്‍ക്ക് രോഗബാധ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 60 ലക്ഷത്തിലേക്ക്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 88600 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ആകെ രോഗിബാധിതര്‍ 59,92,532 ലെത്തിയത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1124 പേര്‍ക്ക് കൂടി കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. 94502 പേരാണ് ഇന്ത്യയില്‍ ഇതുവരേയും കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്.

ഇന്ത്യയില്‍ 49.41 ലക്ഷം പേര്‍ രോഗമുക്തി നേടി. 92043 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സെപ്തംബരര്‍ 2 മുതലാണ് കൊവിഡ് പ്രതിദിന മകണ നിരക്ക് ആയിരം കടക്കുന്നത്.

corona

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9.87 ലക്ഷം സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ലോകത്ത് കാവിഡ് കേസുകളില്‍ രണ്ടം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ആകെ കൊവിഡ് ബാധിതര്‍ 3.3 കോടതിയാണ്

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, കേരള തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ അഞ്ച് ജില്ലകളില്‍ നിന്നുമായി 49,176 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതി രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 55 ശതമാനമാണ്.

അയാള്‍ക്ക് നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു; കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരു: ദീപാ നിശാന്ത്അയാള്‍ക്ക് നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു; കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരു: ദീപാ നിശാന്ത്

മഹാരാഷ്ട്രയില്‍ കാവിഡ് കേസുകളുടെ രണ്ടാഘട്ട വ്യാപനത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധത് താക്കറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരേയും 13,00,757 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 34,761 പേര്‍ ഇതുവരേയും കൊവിഡിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേരളത്തിലും ആശങ്കാജനകമായ തരത്തിലാണ് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. ശനിയാഴ്ച്ച 7000 ത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചുമുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു

വാക്സിൻ നിർമ്മാണം: ആഗോള സമൂഹത്തിന് ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിയുടെ ഉറപ്പ്വാക്സിൻ നിർമ്മാണം: ആഗോള സമൂഹത്തിന് ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിയുടെ ഉറപ്പ്

മന്ത്രിയുടെ മകനൊപ്പമുള്ള ചിത്രം മോർഫിങ്ങല്ല, പകർത്തിയത് ദുബായ് ഹോട്ടലിൽ; സ്വപ്‌നയുടെ മൊഴി പുറത്ത്മന്ത്രിയുടെ മകനൊപ്പമുള്ള ചിത്രം മോർഫിങ്ങല്ല, പകർത്തിയത് ദുബായ് ഹോട്ടലിൽ; സ്വപ്‌നയുടെ മൊഴി പുറത്ത്

English summary
88,600 new coronavirus cases reported in india with in 24 hours, total tally near 60 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X