Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് ക്ലാസുകാരിയുടെ കഴുത്തില്‍ കത്തിവച്ച് നെറ്റിയില്‍ സിന്ധൂരം ചാര്‍ത്തി; എട്ടാം ക്ലാസുകാരന്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വിചിത്രമായ സംഭവം എല്ലാവരെയും ഞെട്ടിക്കും. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആറാം ക്ലാസുകാരിയുടെ വീട്ടില്‍ ബലം പ്രയോഗിച്ച് കയറി കത്തിമുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിരിക്കുകയാണ്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് എട്ടാം ക്ലാസുകാരന്‍ സുഹൃത്തിനെയും കൂട്ടി വീട്ടിലേക്ക് എത്തിയത്.

1

എന്നാല്‍ പെണ്‍കുട്ടി ഒച്ചത്തില്‍ നിലവിളിച്ചതോടെ രണ്ട് പേരും ഓടിരക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് 16 വയസുള്ള ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനൊപ്പം ബൈക്കിലാണ് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. ഇവര്‍ വീട്ടിലെത്തിയ സമയത്ത് പെണ്‍കുട്ടി വീടിന്റെ നിലം തുടയ്ക്കുകയായിരുന്നു.

2

കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വയ്ക്കുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയതോടെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോടടോര്‍ സൈക്കിള്‍ തിരിച്ചറിഞ്ഞതോടെയാണ് ആണ്‍കുട്ടികളെ തിരിച്ചറിഞ്ഞത്.

3

ഗ്രാമത്തില്‍ ചെരുപ്പ് കട നടത്തുന്ന ആളാണ് ആണ്‍കുട്ടിയുടെ പിതാവ്. കുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കി. ഇപ്പോള്‍ കുട്ടിയെ ജുവൈന്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. താന്‍ കുട്ടിയോട് ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധമില്ലെന്നും അവളെ സ്‌നേഹിക്കുന്നുണ്ടെന്നും ആണ്‍കുട്ടി പറഞ്ഞു.

4

ആ കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും എട്ടാം ക്ലാസുകാരന്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി പെണ്‍കുട്ടിയുടെ പിന്നാലെയാണ് ആണ്‍കുട്ടി. തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ആണ്‍കുട്ടി പ്രകടിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി ടി സി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതില്‍ ആണ്‍കുട്ടി പിന്മാറിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+