എട്ടാം ശമ്പള കമ്മീഷന്റെ പുതിയ അപ്ഡേറ്റ്; സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹാപ്പി, നേട്ടം ഇങ്ങനെ
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്ഷാരുടെയും ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്ന എട്ടാം ശമ്പള കമ്മീഷന് സുപ്രധാന തീരുമാനം എടുത്തു. കമ്മീഷന് മുന്നോട്ടുവച്ച ചോദ്യാവലയില്‍ പ്രതികരണം അറിയിക്കാനുള്ള സമയം നീട്ടി. ഈ മാസം 31 വരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് പ്രതികരണം അറിയിക്കാന്‍ ഇനി അവസരം ലഭിക്കും. സംഘടനകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനം.
പ്രതികരണം അറിയിക്കാന്‍ ആവശ്യപ്പെട്ട് 18 പോയിന്റുകളാണ് എട്ടാം ശമ്പള കമ്മീഷന് മുന്നോട്ട് വച്ചിരുന്നത്. ഇതിന് കൂടുതല്‍ സമയം വേണം എന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ചില സംഘടനകള്‍ പ്രതികരണം അറിയിച്ചെങ്കിലും വിശദമായ പഠനം നടത്തി പ്രതികരിക്കാനുള്ള സമയം കിട്ടുന്നില്ല എന്ന ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് എട്ടാം ശമ്പള കമ്മീഷന് പ്രതികരണം അറിയിക്കാന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. കമ്മീഷന് വിശദമായ പഠന ശേഷം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ നിര്‍ണായക ഘട്ടമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതികരണം തേടുന്നത്. ഇപ്പോള്‍ മതിയായ സമയം ലഭിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേട്ടമാകും.
ജീവനക്കാര്‍ നല്കുന്ന നിര്‍ദേശങ്ങളും ആശയങ്ങളും കമ്മീഷന് വിശദമായി പഠിക്കും. ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ശമ്പളം, പെന്ഷന്, അലവന്‍സുകള്‍ എന്നിവ പുനര്‍ നിര്‍ണയിക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് എന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ കമ്മീഷനെ അറിയിക്കും. ശമ്പളക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ ഒരു കോടിയോളം പേരെ ബാധിക്കുന്നതാണ് ഈ വിഷയം.
മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണം
ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പാക്കണം, കടുംബ യൂണിറ്റ് മൂന്ന് എന്നത് അഞ്ചാക്കി ഉയര്‍ത്തണം തുടങ്ങി പല കാര്യങ്ങളിലും ജീവനക്കാരുടെ സംഘടനകള്‍ ശമ്പള കമ്മീഷനെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഓരോ പത്ത് വര്‍ഷത്തേക്കാണ് ശമ്പള കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുക. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബര്‍ 31ന് അവസാനിച്ച സാഹചര്യത്തിലാണ് എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 18 മാസമാണ് കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. അതായത്, അടുത്ത വര്‍ഷം ജൂണിലായിരിക്കും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ശേഷം സര്‍ക്കാര്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രിസഭ അംഗീകരിച്ചാല്‍ റിപ്പോര്‍ട്ട് നടപ്പാക്കും. ഏറ്റവും ചുരുങ്ങിയത് 2028 ജനുവരി മുതലാകും റിപ്പോര്‍ട്ട് നടപ്പാക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
അതായത്, രണ്ട് വര്‍ഷത്തോളം ഇവിടെ നഷ്ടമാകുന്നുണ്ട്. മുന്‍കാല പ്രാബല്യത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടാന്‍ കാരണം ഇതാണ്. അതേസമയം, വിശദമായ പഠനത്തിന് കൂടുതല്‍ സമയം വേണം എന്ന അവസ്ഥ വന്നാല്‍ ശമ്പള കമ്മീഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
-
പ്രവാസി ശമ്പളം ഇന്ത്യയിലെ ബാങ്കിലേക്ക് മാറ്റിയാല്‍ നികുതി നല്‍കണമോ? നിര്‍ണായക വിധി ഇങ്ങനെ -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു












Click it and Unblock the Notifications