Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം എത്ര കൂടുമെന്നോ? സർക്കാർ ചെലവ് 4 ലക്ഷം കോടി രൂപ മുതൽ 9 ലക്ഷം കോടി വരെ.. കടുത്ത വെല്ലുവിളി

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2028 ഓടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിലും പെൻഷനുകളിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതായിരിക്കും പ്രഖ്യാപനം. ശമ്പളത്തിൽ ഗണ്യമായ വഡധനവിനുള്ള സാധ്യതയാണ് കൽപ്പിക്കുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിത അംഗം ശക്തമായ സൂചന നൽകുകയാണ്.

ഡൽഹിയിൽ നടന്ന 'സിഐഐ ഇന്ത്യഎഡ്ജ് 2025' ഉച്ചകോടിയിലാണ് സമിതി അംഗമായ നീലകണ്ഠ് മിശ്ര ഇത് സംബന്ധിച്ച് സൂചിപ്പിച്ചത്. വെച്ച് ഗുരുതരമായ മുന്നറിയിപ്പ് നൽകി. പുതുക്കിയ ശമ്പളത്തിന്റെയും പെൻഷന്റെയും മൊത്തം ചെലവ് നാല് ലക്ഷം കോടി രൂപ മുതൽ ഏകദേശം ഒൻപത് ലക്ഷം കോടി രൂപ വരെയാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു., അഞ്ച് പാദങ്ങളിലെ കുടിശ്ശിക ഉൾപ്പെടെുള്ള തുകയാണിത്. ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

salary2-1764

'എട്ടാം ശമ്പള കമ്മീഷൻ്റെ പ്രഖ്യാപനം രാജ്യത്തെ വലിയ സാമ്പത്തിക പ്രഖ്യാപനങ്ങളിൽ ഒന്നായിരിക്കും. കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാന സർക്കാരിനും ഇത് വലിയ ഭാരമായേക്കും. അതിനാൽ ശമ്പള കമ്മീഷൻ വരാനിരിക്കുന്ന സാഹചര്യത്തിൽ, കടം-ജിഡിപി അനുപാതം എന്നിവ നിലനിർത്തിക്കൊണ്ടുള്ള ആസൂത്രണം അത്യാവശ്യമാണ്', അദ്ദേഹം വ്യക്തമാക്കി.

പുതിയ കമ്മീഷൻ വരുന്നതോടെ ശമ്പള-പെൻഷൻ ഇനത്തിലായി 4-5 ലക്ഷം കോടി രൂപയുടെ അധിക ചിലവാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ 2026 ജനുവരി മുതൽ 2028 മാർച്ച് വരെയുള്ള അഞ്ച് പാദങ്ങളിലെ കുടിശ്ശികയായി ഒറ്റത്തവണ 3.5-4 ലക്ഷം കോടി രൂപയും നൽകേണ്ടി വരും. ഇവയെല്ലാം ചേരുമ്പോൾ എട്ടാം ശമ്പള കമ്മീഷന്റെ ആദ്യ വർഷം മാത്രം 7.5-9 ലക്ഷം കോടി രൂപ വരെയായിരിക്കും നൽകേണ്ടി വരിക. ശമ്പള കമ്മീഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കായിരിക്കും ഇത്. ഏഴാം ശമ്പള കമ്മീഷൻ ആദ്യ വർഷത്തെ സാമ്പത്തിക ഭാരം 1.0-1.2 ലക്ഷം കോടി രൂപയായിരുന്നു. നിലവിലുള്ള കമ്മീഷന്റെ ചെലവ് ഇതിനേക്കാൾ ഏഴ് മുതൽ എട്ട് മടങ്ങ് വരെ കൂടുതലായിരിക്കും.

ശമ്പള വർദ്ധനവിലെ ഈ വലിയ കുതിപ്പിന് നിരവധി കാരണങ്ങളുണ്ട്. നിലവിൽ കേന്ദ്ര സർക്കാരിന്റെ ശമ്പള, പെൻഷൻ ചെലവുകൾ പ്രതിവർഷം 11-12 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കമ്മീഷൻ്റെ കാലത്ത് 3.68 മടങ്ങായിരുന്നു ഫിറ്റ്മെൻ്റ് ഫാക്ടർ. ഇത് 2.5-3 നിലയിലേക്ക് ആയേക്കും. ഇത് സ്വാഭാവികമായും ശമ്പളം കുത്തനെ ഉയർത്തും. കൂടാതെ, സമാനമായ ശമ്പള വർദ്ധനവ് മിക്ക സംസ്ഥാന സർക്കാരുകളും പിന്നീട് സ്വീകരിക്കുന്നതോടെ,ഇത് മൊത്തം ദേശീയ സാമ്പത്തിക ബാധ്യത 40-50% വരെ ഉയർത്തും.

ഈ സാമ്പത്തിക ബാധ്യത വെല്ലുവിളി

2027 സാമ്പത്തിക വർഷം മുതൽ 5 വർഷത്തെ കടം-ജിഡിപി അനുപാത നിയമത്തിലേക്ക് മാറാനൊരുങ്ങുകയാണ് ഇന്ത്യ. 2026 ഫെബ്രുവരി ബജറ്റിലാവും ലക്ഷ്യപ്രഖ്യാപനം. കോവിഡിന് ശേഷം ധനകമ്മി കുറയ്ക്കുന്നതിൽ രാജ്യം മികച്ചതായിരുന്നുവെന്ന് മിശ്ര പറയുന്നു. എന്നാൽ കുറഞ്ഞ പണപ്പെരുപ്പം കാരണം സമ്പദ്‌വ്യവസ്ഥയ്ക്ക് മികച്ച രീതിയിൽ പ്രതികരിക്കാനായിട്ടില്ല. പുതിയ ശമ്പള കമ്മീഷൻ ചെലവുകൾ വരുന്നതോടെ സർക്കാരിന് ചെലവ് വെട്ടിച്ചുരുക്കാൻ പ്രയാസമാകും.

പെൻഷൻകാർക്ക് ആഘോഷിക്കാം

എട്ടാം ശമ്പള കമ്മീഷൻ പെൻഷൻ പരിഷ്കരണവും നടത്തുമെന്ന് ധനമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ശമ്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് കമ്മീഷൻ ശുപാർശകൾ സമർപ്പിക്കുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചിരുന്നു. ആദ്യത്തെ ടേംസ് ഓഫ് റഫറൻസിൽ പെൻഷനുകളെക്കുറിച്ച് വ്യക്തമായ പരാമർശം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മന്ത്രിയോടെ പ്രസ്താവനയോടെ ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെട്ടു.

ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാൻ നിർദേശമില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+