Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ശമ്പള കമ്മീഷൻ; ശമ്പളത്തിൽ വലിയ കുതിപ്പ്? 8 പ്രധാന ആവശ്യങ്ങൾ ഇങ്ങനെ..നിർണായകം

ജീവനക്കാർ, യൂണിയനുകൾ, പെൻഷൻകാർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചിരിക്കുകയാണ് എട്ടാം ശമ്പള കമ്മീഷൻ. ഈ നിർദേശങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും കമ്മീഷൻ തുടർ നടപടികളിലേക്ക് കടക്കുക. ഇതിനോടകം തന്നെ പല നിർദേശങ്ങളും വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇതിൽ പ്രധാനം ശമ്പള കമ്മീഷൻ നടപ്പാക്കുന്ന കാലയളവ് തന്നെയാണ്.

. 2025 ഡിസംബർ 31-നാണ് ഏഴാം ശമ്പള കമ്മീഷൻ അവസാനിക്കുന്നത്. അതിനാൽ പുതിയ ഘടന 2026 ജനുവരി 1 മുതൽ നടപ്പാക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. നടപ്പാക്കാൻ വൈകിയാൽ കുടിശ്ശിക നഷ്ടപ്പെടാമെന്നും മുൻകാലങ്ങളിലും അവ മുൻകാല പ്രാബല്യത്തോടെ നൽകിയിരുന്നുവെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

salary2-

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം എന്നതാണ് മറ്റൊരു ആവശ്യം.എൻപിഎസ്, യുപിഎസ് പോലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതികൾ സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. വിരമിച്ച ശേഷം സ്ഥിരവരുമാനം ഉറപ്പാക്കാൻ വിഹിതമില്ലാത്ത സുരക്ഷിതമായ സർക്കാർ പെൻഷൻ സംവിധാനമാണ് ആവശ്യമെന്നും അവർ പറയുന്നു.

പെൻഷൻകാരുടെ വിഷയങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം ഉൾപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. മികച്ച പെൻഷൻ പരിഷ്കരണം, പെൻഷൻകാർക്കിടയിൽ തുല്യത, കമ്മ്യൂട്ട് ചെയ്ത പെൻഷൻ വേഗത്തിൽ പുനഃസ്ഥാപിക്കൽ എന്നിവയാണ് മുഖ്യ ആവശ്യങ്ങൾ. ദീർഘകാല സാമ്പത്തിക സുരക്ഷിതത്വത്തിനായി പെൻഷൻ വർദ്ധിപ്പിച്ച് ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തണമെന്ന നിർദേശവും ഉണ്ട്.

തൊഴിലിടങ്ങളിലെ സുരക്ഷ, പ്രസവാവധി ആനുകൂല്യങ്ങൾ, ശിശുപരിപാലനം, ആർത്തവ അവധിയോടൊപ്പം തുല്യ അവസരങ്ങൾ എന്നിവ വനിതകൾക്ക് ഉറപ്പാക്കുന്നതിനായി വനിതകൾക്ക് മാത്രമായി പ്രത്യേക വകുപ്പാണ് മറ്റൊരു ആവശ്യം.

അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 2026 മെയ് 31 വരെ നീട്ടണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. ഓരോ വകുപ്പിനും തങ്ങളുടെ ആശങ്കകൾ പ്രത്യേകം സമർപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനം ആവശ്യമാണെന്നും സംഘടനകൾ പറയുന്നു. പ്രക്രിയ സുഗമമാക്കാൻ, ഓൺലൈൻ, ഇമെയിൽ, നേരിട്ടുള്ള കൈമാറ്റം എന്നിവയുൾപ്പെടെ ഒന്നിലധികം സമർപ്പണ രീതികൾ വേണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. വിശദമായ റിപ്പോർട്ടുകളും ഡാറ്റയും ചേർക്കാൻ ഉയർന്ന ഫയൽ പരിധി വേണമെന്നും അവർ സാങ്കേതിക തടസ്സങ്ങളില്ലാതെ എല്ലാവർക്കും ഇതിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒരുക്കണമെന്നും സംഘടനകൾ പറയുന്നു.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി 2025 നവംബർ 3-ന് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതോടെ ശമ്പളത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+