ശമ്പള വർധനവ്; പ്യൂണുമാരുടെ ശമ്പളം 45,000 ആകും? മറ്റുള്ളവർക്ക് ഇങ്ങനെയോ? യാഥാർത്ഥ്യം അറിയാം

എട്ടാം ശമ്പള കമ്മീഷൻ്റെ ശമ്പള പരിഷ്കരണ റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. ഇതിനോടകം തന്നെ വിവിധ സംഘടനകൾ തങ്ങളുടെ നിർദേശങ്ങൾ കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇക്കുറി മികച്ച ശമ്പള വർധനവ് തന്നെ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

അതിനിടയിലിതാ ഓരോ ജീവനക്കാർക്കും ലഭിക്കാൻ സാധ്യതയുള്ള ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു പട്ടിക പ്രചരിക്കുന്നുണ്ട്. പ്യൂണ്‍ മുതൽ കളക്ടർമാർ വരെയെുള്ളവരുടെ പുതുക്കിയ ശമ്പളം ഉൾപ്പെടുത്തിയുള്ള പട്ടികയാണത്. 17 തസ്തികകളുടെ വിവരങ്ങളാണ് പട്ടികയിൽ ഉള്ളത്.

salary

ഇതുപ്രകാരം അധ്യാപകർ- 85,000, ഡോക്ടർ- 1,30,000, ജഡ്ജി- 1,50,000, ശാസ്ത്രജ്ഞൻ- 1,40,000, പ്യൂൺ- 45,000, ക്ലാർക്ക്- 50,000, പോസ്റ്റ്മാൻ- 55,000, സബ് ഇൻസ്‌പെക്ടർ (എസ്ഐ)- 80,000, ഹെഡ് കോൺസ്റ്റബിൾ- 69,000, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്ഐ)- 76,000, ജൂനിയർ എൻജിനീയർ- 92,000, ഇൻസ്‌പെക്ടർ- 1,20,000, സെക്ഷൻ ഓഫീസർ- 1,29,000, ഐ എ എസ്/ഐ പി എസ്/ഐഎഫ് എസ് ഓഫീസർ- 1,55,000, ഐ എ എസ്/ഐ പി എസ് ഓഫീസർ (സീനിയർ സ്കെയിൽ)- 2,10,000, സെക്രട്ടറി (കേന്ദ്ര സർക്കാർ)- 3,00,000, സെക്രട്ടറി- 3,00,000 എന്നിങ്ങനെയാണ് ശമ്പളം രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ഈ കണക്കുകളെ വിശ്വസിക്കേണ്ട കാര്യമുണ്ടോ? ഇല്ലെന്നാണ് ഉത്തരം. എട്ടാം ശമ്പള കമ്മീഷൻ ഇതുവരെ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അടുത്ത വർഷം ജുലൈയോടെയാകും റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് വിവരം.
അതിനുശേഷം സർക്കാർ ആ റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷമായിരിക്കും കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക. അപ്പോൾ മാത്രമേ ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയാണ്, എത്ര ശമ്പളം വർധിപ്പിച്ചു തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയാൻ സാധിക്കുകയുള്ളൂ.

ശമ്പള വർധനവ് പ്രഖ്യാപിച്ചാൽ 2026 ജനുവരി 1 മുതൽ മുൻകാലപ്രാബല്യത്തോടെ തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്ത യോഗം മുംബൈയിൽ

നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായു കമ്മീഷൻ്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. മുംബൈയിലാണ് അടുത്ത യോഗം നടക്കുന്നത്. 22,23 തീയതികളിലായിരിക്കും യോഗം.

എത്രയാകും ഫിറ്റ്മെന്റ് ഫാക്ടർ

ഏഴാം ശമ്പള കമ്മീഷൻ 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടറായിരുന്നു നടപ്പാക്കിയത്. ഇത്തവണ 3.833 എന്ന ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പിലാക്കണമെന്ന നിർദേശമാണ് വിവിധ സംഘടനകൾ ഉയർത്തുന്നത്. നിലവിൽ 18,000 ആണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. 3.833 എന്ന ഫിറ്റ്മെന്റ് ഫാക്ടർ നടപ്പാക്കിയാൽ ഇത് 69,000 ആയി ഉയരും.

അതേസമയം ഏറ്റവും ഒടുവിലായി ബെംഗളൂരിൽ നടന്ന യോഗത്തിൽ കർണാടക പോസ്റ്റ് ആൻ്റ് ടെലികമ്മ്യൂണിക്കേഷൻ പെൻഷനർ അസോസിയേഷൻ മറ്റൊരു നിർദേശവും കമ്മീഷന് മുന്നിൽ വെച്ചിട്ടുണ്ട്. വാർഷിക ഇൻക്രിമെൻ്റ് 3 ശതമാനത്തിൽ നിന്നും ആറ് ശതമാനമായി ഉയർത്തണമെന്നതാണ് നിർദേശം. ഇതെല്ലാം അംഗീകരിക്കപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma