Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി രാഷ്ട്രീയത്തില്‍ ട്വിസ്റ്റ്; അഖിലേഷുമായി ബിഎസ്പി എംഎല്‍എമാരുടെ രഹസ്യചര്‍ച്ച, പോരാട്ടം കനക്കും

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍ പ്രദേശില്‍ വന്‍ അടിയൊഴുക്കുകള്‍. മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പി ടിക്കറ്റില്‍ ജയിച്ച എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. ഒമ്പത് എംഎല്‍എമാര്‍ എസ്പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച. എംഎല്‍എമാര്‍ കൂട്ടത്തോടെ എസ്പിയിലേക്ക് മാറുന്നത് ബിഎസ്പിയുടെ പതനത്തിലേക്ക് നയിച്ചേക്കും. മറ്റൊന്ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിയെ നേരിടാന്‍ എസ്പി മുന്നില്‍ നില്‍ക്കുന്ന സാഹചര്യവും ഒരുങ്ങും.

a

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

ബിഎസ്പിയില്‍ ആഭ്യന്തര പോര് രൂക്ഷമാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 പേരാണ് ബിഎസ്പി ടിക്കറ്റില്‍ ജയിച്ചത്. ഒരു സീറ്റ് ബിഎസ്പിക്ക് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 എംഎല്‍എമാരെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മായാവതി പുറത്താക്കുകയുണ്ടായി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട രണ്ടു മുതിര്‍ന്ന അംഗങ്ങളും ഇതില്‍പ്പെടും. കഴിഞ്ഞ വര്‍ഷം രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് 7 എംഎല്‍എമാരെ മായാവതി പുറത്താക്കിയത്. ഈ ഒമ്പത് പേരാണ് ഇന്ന് അഖിലേഷുമായി ചര്‍ച്ച നടത്തിയത്. ഇനി ഏഴ് അംഗങ്ങള്‍ മാത്രമാണ് ബിഎസ്പിയുടേതായി യുപി നിയമസഭയിലുള്ളത്.

Recommended Video

cmsvideo
    Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

    ബിഎസ്പിയില്‍ നിന്ന് നിരവധി പേര്‍ എസ്പിയിലേക്ക് കളംമാറുന്നുണ്ട്. ബിഎസ്പിക്ക് യുപി രാഷ്ട്രീയത്തില്‍ സാധ്യതയില്ല എന്നാണ് ഇവരുടെ വിലയിരുത്തല്‍. അതേസമയം, മായാവതിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കി എന്നാണ് മറ്റൊരു വിവരം. മായാവതിക്ക് ദില്ലിയില്‍ സുപ്രധാന റോള്‍ നല്‍കി കൂടെ നിര്‍ത്താനാണത്രെ ശ്രമം. യുപി രാഷ്ട്രീയം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. അഖിലേഷിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ഇത്തവണ ശക്തമായ മല്‍സരമായിരിക്കും നടക്കുക.

    ക്യൂട്ട് സാറാ അലിഖാന്‍-പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+