Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി അഭയ കേന്ദ്രത്തിൽ മനുഷ്യക്കടത്ത്? 9 പെൺകുട്ടികളെ കാണാതായി, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ!!

Recommended Video

cmsvideo
    9 പെൺകുട്ടികളെ കാണാതായി | Oneindia Malayalam

    ദില്ലി: ദില്ലി അഭയ കേന്ദ്രത്തിൽ നിന്ന് 9 പെൺകുട്ടികളെ കാണാതായി. ദിൽഷാദ് ഗാർഡനിലെ സാൻസ്കർ ആശ്രമത്തിൽ വെച്ച് ഡിസെബർ ഒന്നാം തീയ്യതി അർദ്ധ രാത്രി മുതലാണ് പെൺകുട്ടികളെ കാണാതായത്. ദില്ലി പോലീസ് പെൺകുട്ടികൾക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ കണ്ടെത്താനായിട്ടില്ല.

    മനുഷ്യക്കടത്താണെന്നാണ് സൂചന. മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ ഒമ്പത് പെണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസത്തിലാണ് ദില്‍ഷാദ് ഗാര്‍ഡനിലെ അഭയകേന്ദ്രത്തിലെത്തിച്ചത്. നേരത്തെ ദ്വാരകയിലെ അഭയ കേന്ദ്രത്തിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്.

    Molest

    നിലവില്‍ ദില്ലി പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ, അഭയ കേന്ദ്രത്തിലെ സൂപ്രണ്ട് എന്നിവരെ സസ്പെന്റ് ചെയ്യാൻ ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടികളെ കാണാതായ വിവരം ഡിസെബർ രണ്ടാം തീയ്യതി രാവിലെയാണ് അധികാരികളെ അറിയിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പാർപ്പിക്കുന്നതിന് സുരക്ഷിതമായ സൗകര്യം ഒരുക്കുന്നതിൽ വനിത ശിശുക്ഷേമ വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+