കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎസ് അക്കാദമിയില്‍ പന്നിപ്പനി; ഉദ്യോഗസ്ഥര്‍ പരിഭ്രാന്തിയില്‍

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് ശിവറാംപള്ളിയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയില്‍ പന്നിപ്പനി. ട്രെയിനികളും ഉദ്യോഗസ്ഥരുമെല്ലാം എച്ച്1എന്‍1 രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലാണ്. തുടക്കത്തില്‍ രണ്ട് ഐപിഎസ് ട്രെയിനികള്‍ക്കാണ് രോഗം സ്ഥിതീകരിച്ചിരുന്നതെങ്കില്‍ കൂടുതല്‍ പേരില്‍ രോഗലക്ഷണം കണ്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ അടിയന്തിര സന്നാഹം ഒരുക്കിക്കഴിഞ്ഞു.

ആറ് പ്രബേഷനറി ഉദ്യോഗസ്ഥര്‍ക്കും ഒരു കുട്ടിക്കുമാണ് ഇപ്പോള്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചത്. രോഗലക്ഷണത്തെ തുടര്‍ന്ന് 168 ഐപിഎസ് ട്രെയിനികളില്‍ 71 പേര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. പ്രദേശത്തെ ആയിരത്തോളം പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ രോഗപ്രതിരോധ മുഖംമൂടികളും വൈറസ് രോഗപ്രതിരോധ മരുന്നും ഹോമിയോപ്പതി മരുന്നുകളും വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.

police-academy

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നുള്ള എച്ച്1എന്‍1 വിദഗ്ധസംഘം പോലീസ് അക്കാദമിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നൂറിലധികം പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമായിരുന്നു. തെലങ്കാനയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ 49 പേര്‍ പന്നിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, ദിവസങ്ങള്‍ക്കുള്ളില്‍ രോഗത്തിന്റെ വ്യാപനം ചെറുക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. രോഗലക്ഷണം ഉള്ളവര്‍ അടിയന്തിര ചികിത്സ തേടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
9 IPS trainees test positive for swine flu at Hyderabad police academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X