കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയുടെ മറുപണി..... 9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കുരുക്ക്!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി കളി തുടങ്ങി. പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. ഇവര്‍ തിരഞ്ഞെടുപ്പ് സമയത്ത് രേഖകളില്‍ കൃത്രിമം കാണിച്ചെന്ന ഗൗരവമേറിയ പരാതിയാണ് ഉള്ളത്. അതേസമയം മുമ്പ് പ്രതിപക്ഷം ആരംഭിച്ചത് പോലെ ബിജെപി പ്രതിസന്ധിയിലാവുമ്പോള്‍ നേതാക്കളെ കേസ് കാണിച്ച് ഭയപ്പെടുത്തുന്ന രീതി ബിജെപിക്കുണ്ടെന്ന് തെളിയുകയാണ്.

കേസ് എടുത്ത നേതാക്കള്‍ കൂറുമാറുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം ബിജെപിയിലെ നിരവധി എംഎല്‍എമാര്‍ കമല്‍നാഥുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരമൊരു തിരിച്ചടി കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. അതേസമയം ബിഎസ്പി, ബിജെപി എംഎല്‍എമാര്‍ക്കെതിരെ ഇതേ വിഷയത്തില്‍ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആദായനികുതി കേസ്

ആദായനികുതി കേസ്

തിരഞ്ഞെടുപ്പ് സമയത്ത് കാണിച്ച സ്വത്ത് വകകളില്‍ കുടുങ്ങിയിരിക്കുകയാണ് ഒമ്പത് നേതാക്കള്‍. ഇവര്‍ നല്‍കിയ രേഖയിലെ കണക്കുകളും യഥാര്‍ത്ഥത്തിലുള്ള കണക്കുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് ആദായനികുതി വകുപ്പ് പറയുന്നു. അതേസമയം ഇവരെ മനപ്പൂര്‍വം കുടുക്കിയതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.

സര്‍ക്കാരിന് പ്രതിസന്ധി

സര്‍ക്കാരിന് പ്രതിസന്ധി

ഇവരെ വിലക്കിയാല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ കാര്യം കഷ്ടത്തിലാവും. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവാനും സാധ്യതയുണ്ട്. ഈ എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതേസമയം ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇവര്‍ കൂറുമാറിയാലും പ്രതിസന്ധി ബാക്കിയാണ്. എന്നാല്‍ കമല്‍നാഥ് ഇതിനോട് പ്രതികരിച്ചിട്ടില്ല. 114 സീറ്റാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുള്ളത്. സ്വതന്ത്രര്‍ അടക്കമുള്ളവരെ ചേര്‍ത്താണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്.

കോണ്‍ഗ്രസ് മാത്രമല്ല

കോണ്‍ഗ്രസ് മാത്രമല്ല

കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ മാത്രമല്ല ഇതില്‍ ഉള്‍പ്പെട്ടതെന്ന് ആദായനികുതി വകുപ്പ് പറയുന്നത്. 30 സത്യവാങ്മൂലം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.് 2013, 2018 വര്‍ഷങ്ങളിലെ സത്യവാങ്മൂലവും കണ്ടെത്തിയിരുന്നു. ബിജെപിയില്‍ നിന്ന് അഞ്ച് നേതാക്കളും കുടുങ്ങിയിട്ടുണ്ട്. ബിഎസ്പി, സമാജ് വാദി പാര്‍ട്ടി എന്നിവരില്‍ നിന്ന് ഓരോ അംഗവും ഈ കുരുക്കില്‍ പെട്ടിരിക്കുകയാണ.

ബിജെപിയും സമ്മര്‍ദത്തില്‍

ബിജെപിയും സമ്മര്‍ദത്തില്‍

കുരുക്കില്‍പ്പെട്ട നേതാക്കളെ ബിജെപി രക്ഷപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇവര്‍ മറുകണ്ടം ചാടുമെന്ന് ഭയമുള്ളതിനാലാണ് കുരുക്കിയതെന്നാണ് സൂചന. 52 നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ചയിലാണ്. ഇവര്‍ പാര്‍ട്ടി വിട്ടാല്‍ ബിജെപി സംസ്ഥാനത്ത് പിളരുന്നതിന് തുല്യമാകും. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇതുവരെ വിമതരെ അനുനയിപ്പിക്കാനായിട്ടില്ല. നേരത്തെ കോണ്‍ഗ്രസിനൊപ്പം നിന്ന ബിജെപി എംഎല്‍എമാര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലും പങ്കെടുത്തിട്ടില്ല.

ബീഹാറില്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം, 2015 ആവര്‍ത്തിക്കും, നിതീഷിനെ നേരിടാന്‍ ആ നേതാവെത്തുംബീഹാറില്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം, 2015 ആവര്‍ത്തിക്കും, നിതീഷിനെ നേരിടാന്‍ ആ നേതാവെത്തും

English summary
9 madhya pradesh congress leaders in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X