കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗസ്റ്റ് 6ന് തമിഴ്‌നാട്ടില്‍ മുടങ്ങിയത് 9 വിവാഹങ്ങള്‍; കാരണം വെള്ളപ്പൊക്കമല്ല, 'ജയലളിത'!

  • By Neethu
Google Oneindia Malayalam News

ചെന്നൈ: ആഗസ്റ്റ് 6ന് നടക്കാനിരുന്ന 9 വിവാഹങ്ങള്‍ മുടങ്ങി എന്ന് പറയുമ്പോള്‍ വിചാരിക്കുന്നുണ്ടാകും തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കമാണ് കരണമെന്ന്. എന്നാല്‍ അതല്ല, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഇതിന് കാരണം.

ആഗസ്റ്റ് 6ന് നടക്കാനിരുന്ന വിവാഹങ്ങള്‍ക്ക് അമ്മയായിരുന്നു(ജയലളിത) മുഖ്യാഥിതി. അമ്മയുടെ അനുഗ്രഹമില്ലാതെ വിവാഹങ്ങള്‍ നടത്തേണ്ടെന്ന് വീട്ടുക്കാര്‍ തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യാന്‍.

23-12

തമിഴ്‌നാട് ടൂറിസം മന്ത്രി എസ്പി ഷണ്‍മുഖാനന്ദന്റെ മകളുടെ വിവാഹമാണ് ജയലളിതയുടെ സാനിധ്യമില്ലാത്തതിനാല്‍ നീട്ടിവെച്ചത്.മകളുടെ വിവാഹത്തിന്റെ തിയ്യതി രണ്ടാം തവണയാണ് മന്ത്രി നീട്ടുന്നത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയലളിത ജയിലില്‍ പോയപ്പോള്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്ന് വെച്ചു. പിന്നീട് ജാമ്യം കിട്ടിയതിന് ശേഷമാണ് തിയ്യതി തീരുമാനിച്ചത്.

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും കരകയറുന്ന ചെന്നൈ ദുരിതബാധിതര്‍ക്കു മുന്നില്‍ നിന്നും വിവാഹവേദികളില്‍ പങ്കെടുക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ല. അമ്മയുടെ അനുഗ്രഹത്തില്‍ വേണം മകളുടെ വിവാഹം നടക്കാന്‍ എന്ന മന്ത്രിയുടെ ആഗ്രഹം വീണ്ടും നീട്ടി വെക്കേണ്ടി വന്നിരിക്കുകയാണ്. ബാക്കിയുള്ള വിവാഹങ്ങളുടേയും അവസ്ഥ ഇത് തന്നെയാണ്.

English summary
At least nine marriages have been cancelled in Chennai on Sunday, Dec 6. Many might be thinking that the marriages got cancelled due to some family complications or because of the incessant rains and massive flood which has hit the city and other parts of Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X