9 മാസം, 9 ശില്‍പികള്‍, 18 ശില്‍പങ്ങള്‍, ആദി ശങ്കരാചാര്യ പ്രതിമ പിറവിയെടുത്തത് ഇങ്ങനെ
9 മാസം, 9 ശില്‍പികള്‍, 18 ശില്‍പങ്ങള്‍, ആദി ശങ്കരാചാര്യ പ്രതിമ പിറവിയെടുത്തത് ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്ൃത്യത്തിൽ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിൽ ഉദ്ഘാടനം നിർവ്വഹിച്ച ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ ഇനി രാജ്യത്തിന് സ്വന്തം. 12 അടിയുളള പ്രതിമയാണ് അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി സമർപ്പിച്ചത്.

9 കരകൗശല വിദഗ്ധരുടെ സഹായത്തോടെ ഒമ്പത് മാസത്തെകഠിനാധ്വാനം കൊണ്ടാണ് പ്രതിമ നിർമ്മിച്ചത്. കേദാർനാഥ് ക്ഷേത്രത്തിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പ്രതിമ സമാധി പ്രദേശത്തിന് നടുവിലാണ് ഇപ്പോൾ പുനർ നിർമ്മിച്ചിരിക്കുന്നത്. നേരത്തേ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ആദി ഗുരു ശങ്കരാചാര്യ പ്രതിമയുടെ 18 ഓളം മാതൃകകൾ തയ്യാറാക്കിയിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഒരെണ്ണം മാത്രമാണ് തിരഞ്ഞെടുത്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു.

2013 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ യഥാർത്ഥ പ്രതിമയും ശങ്കരാചാര്യരുടെ സമാധി സ്ഥലവും പൂര്‍ണമായി തകര്‍ന്നു പോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ച പ്രതിമ അനാച്ഛാദനം ചെയ്തത്. നിലവിൽ പുനർനിർമ്മിച്ച പ്രതിമയ്ക്ക് 35 ടൺ ഭാരമുണ്ട്.
മൈസൂർ ആസ്ഥാനമായുള്ള ശിൽപികളും അരുൺ യോഗിരാജ് ഉൾപ്പെടെ ഒമ്പത് കരകൗശല വിദഗ്ധരുടെ പരിശ്രമം കൊണ്ടാണ് ഇന്ന് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 9 മാസം കൊണ്ട് പൂർണ്ണമായും പണി പൂർത്തിയാക്കി.

"ഇത് ഞങ്ങൾക്ക് സന്തോഷത്തിന്റെ നിമിഷമാണ്. ഒമ്പത് മാസത്തെ കഠിനാധ്വാനമാണ്. ദിവസത്തിൽ 14 മണിക്കൂറെങ്കിലും ഞങ്ങൾ ശങ്കരാചാര്യരുടെ പ്രതിമ പൂർത്തിയാക്കാനായി കഷ്ടപ്പെട്ടുണ്ടെന്ന് ശിൽപി യോഗിരാജ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഎ റിപ്പോർട്ട് ചെയ്തു.അതേസമയം, കേദാർനാഥിലെ പുനർവികസന പ്രവർത്തനങ്ങൾ താൻ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ഇന്ന് വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥിൽ ജനങ്ങളെ അഭിസംബോധന ചെയ്യ്ത് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു; "ഡ്രോൺ ദൃശ്യങ്ങളിലൂടെ ഇവിടെ നടക്കുന്ന വിവിധ ജോലികളുടെ പുരോഗതി ഞാൻ അവലോകനം ചെയ്തു. ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയതിനും മാർഗ നിർദേശം നൽകിയതിനും ഉദ്ദ്യോഗസ്ഥർക്ക് നന്ദി പറയുന്നു.

ഭരണകാലത്ത് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ക്ഷേത്രം സന്ദർശിക്കുന്നതായി എത്തിയത്. 2019ലാണ് അദ്ദേഹം അവസാനമായി കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചത്.
ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തതിന് പുറമെ 130 കോടി രൂപയുടെ വിവിധ പുനർവികസന പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
Recommended Video

ഇതിൽ മിന്നൽ പ്രളയത്തിൽ തകർന്ന ക്ഷേത്ര പരിസരത്തെ പദ്ധതികളും മറ്റ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളായ സംഗം ഘട്ടിലെ വികസനം, ആരോഗ്യം-ടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ക്യൂ മാനേജ്മെന്റ് സിസ്റ്റം തുടങ്ങീ വിവിധ വികസന പദ്ധതികൾക്കും ഉൾപ്പെടും.
സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പൊതു റാലിയേയും അഭിസംബോധന ചെയ്യ്ത് ജനങ്ങളോട് സംസാരിക്കും. വരുന്ന 2022 ൽ ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുയാണ്. 2013 ലെ മിന്നൽപ്രളയത്തിൽ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഒലിച്ചുപോയ ശങ്കരാചാര്യസമാധിയുടെ പുനരുദ്ധാരണ ശ്രമങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങിയത് കാഞ്ഞങ്ങാട് സ്വദേശിയായ റിട്ട. കേണൽ അശോക് കിനിയാണ്. ഉത്തരാഖണ്ഡ് സർക്കാരിലും കേന്ദ്ര സർക്കാരിലും അദ്ദേഹം നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് സമാധി പുനർനിർമിക്കാനുളള തീരുമാനം. ഈ സമ്മർദമാണ് ഇന്ന് രാജ്യം ഏറ്റുവാങ്ങിയ നേട്ടം.
ഡോ.എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്ന കാലത്തു രാഷ്ട്രപതിഭവന്റെ കൺട്രോളർ ആയി ജോലി ചെയ്തിരുന്ന അശോക് കിനി 2005 ലാണ് ജോലിയിൽ നിന്നും വിരമിച്ചത്. അതേസമയം, പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി കേദാര്‍നാഥിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.












Click it and Unblock the Notifications