കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ പദ്ധതി? ഐസിസ് ബന്ധം സംശയിക്കുന്ന ഒമ്പതുപേര്‍ അറസ്റ്റിൽ!!
മുംബൈ: ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒമ്പതുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. പിടിയിലായവരില്‍ കുപ്രസിദ്ധ അധോലോക കുറ്റവാളി റഷീദ് മലബാറിയുടെ മകനും ഉള്‍പ്പെടുന്നു.
രാസവസ്തുക്കള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളത്തിലും വിഷം കലര്‍ത്തി കൂട്ടക്കൊല നടത്താനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് കരുതുന്നു. കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. . 17 വയസുകാരനും സംഘത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടകൾ.












Click it and Unblock the Notifications