Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐക്ക് വിലക്കിട്ട് ബിജെപി ഇതര സംസ്ഥാനങ്ങള്‍; കേരളവും മഹാരാഷ്ട്രയുമടക്കം...

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് വിലക്കിട്ട സംസ്ഥാനങ്ങള്‍ ഒമ്പത്. ബിജെപിക്ക് ഭരണമില്ലാത്ത ഒമ്പത് സംസ്ഥാനങ്ങളാണ് സിബിഐ അന്വേഷണത്തിന് നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ സിബിഐക്ക് കേസ് അന്വേഷിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. സിബിഐക്ക് നേരിട്ട് കേസ് അന്വേഷണം ഇവിടെ നടത്താനാകില്ല. കേസുകള്‍ ഏറ്റെടുക്കുന്നതിന് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേരളം നടപടിയെടുത്തത് 2020 നവംബറിലാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സിബിഐക്ക് കേസ് ഏറ്റെടുക്കുന്നതിന് അനുമതിയില്ല. നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ളത് ഛത്തീസ്ഗഡിലും രാജസ്ഥാനിലുമാണ്. നേരത്തെ കോണ്‍ഗ്രസ് ഭരണമുള്ള വേളയില്‍ പഞ്ചാബിലും സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ എഎപി സര്‍ക്കാര്‍ ഈ നടപടി പിന്‍വലിച്ച് സിബിഐക്കുള്ള നിയന്ത്രണം നീക്കുമോ എന്ന് വ്യക്തമല്ല.

c

സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിശദീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാള്‍, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാവികാസ് അഗാഡി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര, കോണ്‍ഗ്രസും ജെഎംഎമ്മും ചേര്‍ന്ന് ഭരിക്കുന്ന ജാര്‍ഖണ്ഡ്, ബിജെപിക്ക് പ്രാതിനിധ്യമുള്ള മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കേസ് അന്വേഷണത്തിന് സിബിഐക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്.

മിസോറാം 2015ലും ബംഗാള്‍ 2018ലും ഛത്തീസ്ഗഡ് 2019ലും രാജസ്ഥാന്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ 2020ലും മേഘാലയ കഴിഞ്ഞ മാസവുമാണ് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്‌നാട് എന്നീ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിബിഐക്ക് വിലക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്.

പല കേസുകളിലും സിബിഐ അമിത താല്‍പ്പര്യമെടുത്ത് അന്വേഷിക്കുന്നു, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിരവധി കേസുകള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. പല കേസുകളിലും ഇരകളായവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാണ് സിബിഐ അന്വേഷണത്തിലേക്ക് എത്തുന്നത്. ഫസല്‍ വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം, മനോജ് വധം തുടങ്ങി സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി കേസുകള്‍ സിബിഐ അന്വേഷണത്തിലേക്ക് എത്തിയത് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+