കൊവിഡിനെ നേരിടാന്‍ 9 നിര്‍ദ്ദേശങ്ങള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 പ്രതിപക്ഷ നേതാക്കളുടെ കത്ത്
ദില്ലി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കോവിഡ് -19 സൗജന്യ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ഉള്‍പ്പെടെ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നേതാക്കളുടെ കത്ത്. കൂടാതെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തലാക്കണമെന്നും പകരം ഓക്സിജനും വാക്സിനും വാങ്ങാന്‍ പണം തിരിച്ചുവിടണമെന്നും അവര്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

രാജ്യത്ത് സൗജന്യ വാക്‌സിന്‍ വിതരണം, വാക്‌സിന്‍ ശേഖരണം, ഭക്ഷ്യ വസ്തുക്കളുടെ വിതരണം, സാമ്പത്തിക സഹായം തുടങ്ങിയ ഒമ്പത് നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ചത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ഇതിന് മുമ്പും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. മാത്രമല്ല, അവഗണിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് മഹാദുരന്തമായി മാറുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
കണക്കില്‍പ്പെടാത് സ്വകാര്യ ഫണ്ടുകള്‍ പിഎം കെയര്‍ ഫണ്ടിലേക്ക് മാറ്റി കൊവിഡ് പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കണമെന്നും കത്തില്‍ പറയുന്നു. രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം ആറായിരം രൂപയ്ക്ക് സാമ്പത്തിക സഹായം നല്‍കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷകര്‍ കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെടുന്നത് തടയുക എന്നിങ്ങനെയാണ് കത്തിലെ പ്രധാന ആവശ്യങ്ങള്‍. അതേസമയം, അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും കത്തില്‍ ഒപ്പ് വച്ചിട്ടില്ല.












Click it and Unblock the Notifications