13 മാസത്തിനിടെ കൊല്ലപ്പെട്ടത് 9 സ്ത്രീകൾ, അതും ഒരേ രീതിയിൽ; സീരിയൽ കില്ലറോ?, ആശങ്കയോടെ ജനം
ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ 13 മാസത്തിനിടെ ഒരേ പ്രായത്തിലുള്ള ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടതിന് പിന്നിൽ സീരിയൽ കില്ലറോയെന്ന് സംശയം. ഒരേ പ്രായത്തിനിടയിലുള്ള സ്ത്രീകൾ ഒരേ രീതിയിലാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചാണ് എല്ലാവരേയും കൊലപ്പെടുത്തിയത്.
ഷെർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് എന്നീ സ്ഥലങ്ങളിലാണ് സ്ത്രീകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിൽ 8 സ്ത്രീകളും 40 നും 65 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ സ്ത്രീകളുടെ എല്ലാവരുടേയും മൃതദേഹങ്ങൾ കരിമ്പിൻ തോട്ടങ്ങളിൽ നിന്നാണ് കണ്ടെടുത്തത്. വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ നിലയിലാണ് മൃതദേഹങ്ങൾ. എന്നാൽ ലൈംഗികാതിക്രമം നടന്നിട്ടില്ല.എല്ലാവരേയും അവർ ധരിച്ചിരുന്ന സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഓരോന്നും, നവംബർ മാസങ്ങളിൽ രണ്ട് കൊലപാതകങ്ങളും നടന്നു. 8 കൊലകൾക്ക് ശേഷം പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന കർശനമാക്കിയിരുന്നു. , 300 പൊലീസുകാർ 14 ടീമുകളായി തിരിഞ്ഞ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയും കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. മറ്റ് കൊലകളും റിപ്പോർട്ട് ചെയ്തിരുന്നില്ല.
എന്നാൽ ജുലൈയിൽ വീണ്ടും സമാനരീതിയിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. 45 കാിയായ അനിതയാണ് മരിച്ചത്. 45 കാരിയായ അനിത അമ്മവീട്ടിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. ജുലൈ രണ്ടിനായിരുന്നു അവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് കര്മ്പ് പാടത്ത് നിന്ന് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ സാരിയുപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നിൽ സീരിയൽ കില്ലറാകാം എന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നത്. ജുലൈയിൽ നടന്ന കൊലപാതകം ഈ സംശയം ശരിവെയ്ക്കുന്നതാണെന്നും പോലീസുകാർ പറയുന്നു. കൊലപാതകം നടന്ന പ്രദേശങ്ങളിലെ നിരവധി ആളുകളുമായി സംസാരിച്ചതിന് ശേഷം പോലീസ് മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെടണം എന്ന് വ്യക്തമാക്കിക്കൊണ്ട് ഫോൺ നമ്പറുകളും പങ്കുവെച്ചു.
പട്രോളിങ് ശക്തമായി തന്നെ പുരോഗമിക്കുന്നുണ്ടെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സൗത്ത് എസ്പി മനുഷ് പരീക് പറഞ്ഞു. ത്തിന് പിന്നിൽ ആരാണെന്ന് ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications