9 വയസ്സുകാരി പോലീസുകാരന്റെ പണം തട്ടി, 4 ലക്ഷം രൂപ!
മധുര: പോലീസ് കോണ്‍സ്റ്റബിളിന്റെ പക്കല്‍ നിന്നും 9 വയസ്സുകാരി പെണ്‍കുട്ടി 4 ലക്ഷം രൂപ തട്ടിയെടുത്തു. ഉത്തര്‍ പ്രദേശിലെ മധുരയില്‍ കോട്‌വാലി പ്രദേശത്താണ് സംഭവം. കുട്ടിക്കള്ളന്മാരുടെ സംഘത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പണം തട്ടിയത് എന്നാണ് സംശയിക്കുന്നത്. വിജയ് പാല്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനാണ് പണം നഷ്ടപ്പെട്ടത്.
ചൗക്കി ബാഗ് ബഹദൂര്‍ എസ് ബി ഐ ബ്രാഞ്ചിന് സമീപം പണവുമായി നില്‍ക്കുകയായിരുന്നു വിജയ് പാല്‍. സമീപത്ത് വന്ന് ഒരു പെണ്‍കുട്ടി വിജയ് പാലിനോട് പാന്റിലെ പൊടി തട്ടിക്കളയാന്‍ പറഞ്ഞു. ബാഗ് നിലത്ത് വെച്ച് പൊടു തട്ടാനൊരുങ്ങിയതും പെണ്‍കുട്ടി പണമടങ്ങിയ ബാഗുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സദര്‍ ബാസര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ആഗ്രയിലാണ് ഇദ്ദേഹത്തിന് പോസ്റ്റിംഗ്. ഔറംഗബാദിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നത്. മകളുടെ വിവാഹാവശ്യത്തിനായി 4 ലക്ഷം രൂപ ഇയാള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ച് തിരിച്ചുപോകുന്ന വഴിയാണ് സംഭവം. പണം തട്ടിയെടുത്ത സംഘത്തെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായി സിറ്റി എസ് പി ശൈലേഷ് പാണ്ഡെ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് കവര്‍ച്ചാ സംഘങ്ങള്‍ പണം തട്ടുന്നതായി ഇവിടങ്ങളില്‍ വ്യാപകമായി പരാതിയുണ്ട്.












Click it and Unblock the Notifications