കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്കരോഗത്തോട് പൊരുതി 9 വയസ്സുകാരന്‍ സായ്

  • By Desk
Google Oneindia Malayalam News

സായ് പ്രകാശ് വളരെ ഉത്സാഹിയായ കുട്ടിയായിരുന്നു. ചുറുചുറുക്കോടെ ചുറ്റുപാടും ഓടിക്കളിച്ചിരുന്ന കുഞ്ഞായിരുന്നുവെന്ന് 9 വയസ്സുള്ള കുട്ടിയുടെ 'അമ്മ ദുര്‍ഗ്ഗാദേവി പറയുന്നു. ഒരു ദിവസം കൊണ്ട് ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞു. അവനെയും കൊണ്ട് ആശുപത്രിയില്‍ ഓടിയ ഞങ്ങള്‍ കുഞ്ഞിന് ഗുരുതര വൃക്കരോഗമാണെന്ന് കണ്ടെത്തി.

അന്നുമുതല്‍ അവനു മരുന്ന് വാങ്ങുകയും ആശുപത്രിയില്‍ പോയി പതിവ് പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. നേരത്തെ ഇന്‍ജക്ഷനോട് കടുത്ത വെറുപ്പും അക്രമവും കാണിച്ചിരുന്ന കുട്ടി ഇപ്പോള്‍ ഒരു ചെറിയ ശബ്ദം പോലുമുണ്ടാക്കാതെ എല്ലാ വേദനകളും സഹിക്കുന്നു. ഇത് കാണുന്നത് തന്നെ ഹൃദയഭേദകമാണ്.

sai

സായ് പ്രകാശിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബാങ്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു ദിവസം സായി സ്‌കൂളില്‍ നിന്നും പ്രതീക്ഷിച്ചതിലും നേരത്തെ വീട്ടില്‍ എത്തി. അവന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതായി പരാതി പറഞ്ഞു. അവന്‍ ദുര്‍ബലനും കാലുകള്‍ വീര്‍ത്തു ഇരിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി.

വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ഒരേ ഒരു പരിഹാരം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സര്‍ജറിക്ക് 15 ലക്ഷം വേണമെന്നു പറഞ്ഞു. ഇത് ഞങ്ങളെ ഞെട്ടിക്കുന്ന തുകയാണ്. സായിയുടെ മാതാവ് ഒരു വീട്ടമ്മയും അവരുടെ ഭര്‍ത്താവ് ജയപ്രകാശ് ഒരു പ്രാദേശിക കേബിള്‍ ഓപ്പറേറ്ററുമാണ്. അദ്ദേഹത്തിന് പ്രതിമാസം 10000 രൂപയാണ് വരുമാനം.

sai

ഞങ്ങളുടെ കൈവശം മതിയായ പണം ഇല്ലാത്തതിനാല്‍ അവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. സായിയുടെ ചികിത്സയ്ക്കായി ഇതിനകം ഞങ്ങള്‍ 5 ലക്ഷം രൂപ കടം വാങ്ങിക്കഴിഞ്ഞു.

കിടക്കയിലാകുന്നതിന് മുന്‍പ് വരെ ആ 9 വയസ്സുകാരന്‍ തനിക്കു കഴിയും വിധം മാതാപിതാക്കളെ സഹായിച്ചിരുന്നു. സായിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവന്‍ തന്റെ ഇളയ സഹോദരനെ പരിചരിച്ചിരുന്നു. അസുഖക്കാരനായ മകനെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതില്‍ കുറ്റബോധം തോന്നുന്നതായി മാതാപിതാക്കള്‍ പറയുന്നു.

ചെറുപ്പത്തില്‍ സായിയുടെ ആരോഗ്യം ഇത്ര ഗുരുതരമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവന്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതായി എപ്പോഴും പറയും. പഠിക്കാന്‍ മിടുക്കനായിരുന്നു സായ്. അതുകൊണ്ട് തന്നെ അവന് സ്‌കൂളില്‍ പോവുന്നത് വളരെ ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു. പരീക്ഷാസമയങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്തതില്‍ അവന്‍ വളരെ ദുഖിച്ചു. അവന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ അവന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. സായിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി 15 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്

മനുഷ്യത്വപരമായ സഹായത്തിനായി നമുക്ക് കൈകോര്‍ക്കാം. നിങ്ങളുടെ ചെറിയ സംഭാവന പോലും സായിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇത് നിങ്ങളുടെ കൂട്ടുകാരിലും കുടുംബാംഗങ്ങളുടെയും ഇടയില്‍ ഷെയര്‍ ചെയ്യുക. നിങ്ങള്‍ ചെയ്യുന്ന ഏതു സംഭാവനയും സായിയുടെ മാതാപിതാക്കളെ വലിയ രീതിയില്‍ സഹായിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X