കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോംവര്‍ക്ക് ചെയ്യാത്തതിന് കടുത്ത ശിക്ഷ : 9വയസുകാരി മരിച്ചു

  • By Aiswarya
Google Oneindia Malayalam News

കരിംനഗര്‍: ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലത്തെിയതിന് അധ്യാപികയുടെ കടുത്ത ശിക്ഷ ലഭിച്ച ഒമ്പതുവയസുകാരി മരിച്ചു. അശ്വിത എന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. തെലങ്കാനയിലെ കരിംനഗറിലെ സ്‌കൂളില്‍ ജൂലൈ 16 നായിരുന്നു സംഭവം.

അന്നേ ദിവസം കണക്കിന്റെ ഹോംവര്‍ക്ക് മുഴുമിപ്പിക്കാതെയാണ് അശ്വിത സ്‌കൂളിലെത്തിയത്. ഇതില്‍ കുപിതനായ അധ്യാപകന്‍ കുട്ടിയെ മണിക്കൂറുകളോളം നിലത്ത് മുട്ടുകുത്തിച്ച് നിര്‍ത്തിയിരുന്നു.

-telangana-map-new-600.jpg -Properties

ഒരുപാട് സമയം പിന്നിട്ടപ്പോള്‍ അവശയായ പെണ്‍കുട്ടി പിന്നീട് കുഴഞ്ഞു വീണു. മുട്ടില്‍ രക്തം കട്ടപിടിച്ചത് രക്തചംക്രമണത്തെ ബാധിക്കുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.

ചികിത്സയിലായിരുന്ന പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി.കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും സ്‌കൂള്‍ അടിച്ചു തകര്‍ത്തു.

English summary
In a shocking incident, a 9-year-old girl named Aswitha succumbed to death on Thursday morning in Karimnagar after she was punished for not completing her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X